പ്രധാനമന്ത്രിയുടെ 'സ്വദേശി' പ്രഖ്യാപനം; മിലിട്ടറി കാന്റീനുകളില്‍ ജൂണ്‍ മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രം

സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പടെ പത്തുലക്ഷത്തോളം ഉദ്യേഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സിഎപിഎഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്.

News18 Malayalam | news18-malayalam
Updated: May 13, 2020, 5:40 PM IST
പ്രധാനമന്ത്രിയുടെ 'സ്വദേശി' പ്രഖ്യാപനം; മിലിട്ടറി കാന്റീനുകളില്‍ ജൂണ്‍ മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രം
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെസെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ (സിഎപിഎഫ്) എല്ലാ കാന്റീനുകളിലും സ്റ്റോറുകളിലും ജൂണ്‍ ഒന്നു മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കൂവെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പടെ പത്തുലക്ഷത്തോളം ഉദ്യേഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സിഎപിഎഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്.

പ്രദേശിക ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുക്കൊണ്ടുള്ള അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്. രാജ്യത്ത് നിര്‍മിച്ച ഉത്പന്നങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അമിത് ഷായും അഭ്യര്‍ത്ഥിച്ചു.
'സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ (സിഎപിഎഫ്) എല്ലാ കാന്റീനുകളിലും തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കൂ എന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ 10 ലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ 50 ലക്ഷം കുടുംബാംഗങ്ങള്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിക്കും.' - അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]ക്യാന്റീനുകളിലും മറ്റും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രം ലഭ്യമാക്കുന്നതിലൂടെ ഏകദേശം 2800 കോടിയുടെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ഭാവിയില്‍ ആഗോളതലത്തില്‍ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റാനുള്ള നടപടിയാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്. എല്ലാവരും നമ്മുടെ നാട്ടില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും  അദ്ദേഹം ആവർത്തിച്ചു.

'കൊറോണ മഹാമാരിയുടെ പ്രതിസന്ധി ഘട്ടം അവസരമാക്കി നാം മാറ്റിയെടുക്കണം. സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ ചെയ്താല്‍ അഞ്ചു വര്‍ഷത്തിനകം രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാന്‍ പ്രയത്‌നിക്കുന്ന പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തിപകരാന്‍ ജനങ്ങള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശീലമാക്കണം'.. അമിത് ഷാ വ്യക്തമാക്കി.

First published: May 13, 2020, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading