• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ആ മുട്ടയെന്താ സ്വര്‍ണ്ണമായിരുന്നോ?'; രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ഹോട്ടല്‍ ഈടാക്കിയത് 1700 രൂപ

ഹോട്ടല്‍ ബില്‍ സഹിതമാണ് കാര്‍ത്തിക് ധറിന്റെ ട്വീറ്റ്. രണ്ട് ഓംലറ്റിനും ഹോട്ടല്‍ 1700 രൂപയാണ് ഈടാക്കിയിരിക്കുന്നത്.

news18
Updated: August 11, 2019, 8:31 PM IST
'ആ മുട്ടയെന്താ സ്വര്‍ണ്ണമായിരുന്നോ?'; രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ഹോട്ടല്‍ ഈടാക്കിയത് 1700 രൂപ
Boiled Eggs bill
  • News18
  • Last Updated: August 11, 2019, 8:31 PM IST IST
  • Share this:
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ കാര്യമായിരുന്നു ചണ്ഡീണ്ഡിലെ ഫൈഫ് സ്റ്റാര്‍ ഹോട്ടല്‍ രണ്ട് പഴത്തിന് 400 രൂപ വാങ്ങിയത്. ചലച്ചിത്ര താരമായ രാഹുല്‍ ബോസായിരുന്നു ഈ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നത്. എന്നാല്‍ ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നാണ് മുംബൈയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. മുംബൈയിലെ ഒരു ആഡംബര ഹോട്ടല്‍ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് ഈടാക്കിയത് 1700 രൂപയാണ്.

സാഹിത്യകാരനായ കാര്‍ത്തിക് ധര്‍ ആണ് മുംബൈയിലെ ഫോര്‍ സീസണ്‍ ഹോട്ടലിലുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഹോട്ടല്‍ ബില്‍ സഹിതമാണ് കാര്‍ത്തിക് ധറിന്റെ ട്വീറ്റ്. രണ്ട് ഓംലറ്റിനും ഹോട്ടല്‍ 1700 രൂപയാണ് ഈടാക്കിയിരിക്കുന്നത്.

Also Read: വിളവെല്ലാം പോയിട്ടും അശോകൻ ചേട്ടൻ പറഞ്ഞു, ഇതിരിക്കട്ടെ, വയനാട്ടിലും മലപ്പുറത്തുമുള്ള ആർക്കെങ്കിലുമാകട്ടെ

കാര്‍ത്തിക്കിന്റെ ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഹോട്ടലിനെതിരെ നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ രാഹുല്‍ ബോസ് ഹോട്ടലിനെതിരെ രംഗത്തെത്തിയതിനു പിന്നാലെ ചണ്ഡീഗണ്ഡിലെ എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.





എന്നാല്‍ മാരിയറ്റ് ഹോട്ടലിനെ പിന്തുണച്ച് ഹോട്ടലുടമകളുടെ സംഘടന രംഗത്തെത്തിയിരുന്നു. കടകളില്‍ നിന്ന് വാങ്ങുന്നതുപോലെ ആഡംബര ഹോട്ടലില്‍ നിന്ന് വാങ്ങാന്‍ കഴിയില്ലെന്നായിരുന്നു ഹോട്ടലുടമകളുടെ വാദം.

First published: August 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍