നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ ഗാന്ധി നേരെ പോയത് സിനിമ കാണാൻ; വീഡിയോ വൈറൽ

  കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ ഗാന്ധി നേരെ പോയത് സിനിമ കാണാൻ; വീഡിയോ വൈറൽ

  ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ആർട്ടിക്കിൾ 15 എന്ന ചിത്രം കാണുന്നതിന് ഡൽഹി പി.വി.ആർ ചാണക്യയിലെ തിയറ്ററിൽ എത്തിയാണ് സിനിമ കണ്ടത്.

  രാഹുൽ ഗാന്ധി തിയറ്ററിൽ

  രാഹുൽ ഗാന്ധി തിയറ്ററിൽ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച ഉടൻ തന്നെ സിനിമ കാണാൻ പോയി രാഹുൽ ഗാന്ധി. ഡൽഹി തിയറ്ററിൽ എത്തിയാണ് രാഹുൽ ഗാന്ധി സിനിമ കണ്ടത്. അതേസമയം, ഒരു സാധാരണക്കാരനെ പോലെ സിനിമ കാണാനെത്തിയ രാഹുൽ ഗാന്ധിക്ക് സോഷ്യൽ മീഡിയയിൽ നിറയെ കയ്യടിയാണ്.

   ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ആർട്ടിക്കിൾ 15 എന്ന ചിത്രം കാണുന്നതിന് ഡൽഹി പി.വി.ആർ ചാണക്യയിലെ തിയറ്ററിൽ എത്തിയാണ് സിനിമ കണ്ടത്. അനുഭവ് സിൻഹയാണ് ചിത്രത്തിന്‍റെ സംവിധായകൻ. രാജ്യത്തെ ജാതിപ്രശ്നവും അത് നമ്മുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെയാണ് ബാധിക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് ചിത്രം.

   സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പോപ് കോൺ കഴിച്ച് സമീപത്തിരിക്കുന്ന വ്യക്തിയോട് സംസാരിക്കുന്ന രാഹുൽ ഗാന്ധിയെ കാണാൻ കഴിയും. ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റതിനെ തുടർന്ന് ആയിരുന്നു രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചത്. എന്നാൽ, രാജി സ്വീകരിക്കാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി തയ്യാറായില്ല. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം രാജി കത്ത് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു.

   BREAKING: ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്‍റെ സ്ഥാപനത്തിന് പ്രവർത്തനാനുമതി

   ആകെയുള്ള 542 സീറ്റുകളിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ 52 സീറ്റുകളിൽ മാത്രം വിജയിക്കാൻ ആയിരുന്നു കോൺഗ്രസിന് കഴിഞ്ഞത്. അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് 55,000 വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.

   First published: