• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അയോധ്യയിലെ മഹാനമസ്കാരവും ഖുർആൻ പാരായണവും ഉപേക്ഷിച്ചു


Updated: July 12, 2018, 9:09 PM IST
അയോധ്യയിലെ മഹാനമസ്കാരവും ഖുർആൻ പാരായണവും ഉപേക്ഷിച്ചു

Updated: July 12, 2018, 9:09 PM IST
ലഖ്നൗ: ആർ.എസ്.എസിന്റെ മുസ്ലിം ഘടകമായ രാഷ്ട്രീയ മുസ്ലിം മഞ്ച് അയോധ്യയിലെ സരയൂ നദിക്കരയിൽ വ്യാഴാഴ്ച നടത്താനിരുന്ന മഹാനമസ്കാരവും ഖുർആൻ പാരായണവും ഉപേക്ഷിച്ചു. ഏതാനും സന്യാസിമാർ എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് പരിപാടി ഉപേക്ഷിച്ചത്.

ഇരുസമുദയാങ്ങൾ‌ക്കും ഇടയിൽ സാഹോദര്യവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും എന്നാൽ വേദി മാറ്റണമെന്നതടക്കമുള്ള ആവശ്യം ഉയർന്നതിനെ തുടർന്നാണ് പരിപാടി ഉപേക്ഷിക്കേണ്ടിവന്നതെന്നും രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ നേതാവ് ശബാന ആസ്മി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ കടുത്ത സമ്മർദവും പരിപാടി ഉപേക്ഷിക്കുന്നതിന് കാരണമായതായാണ് വിവരം. എന്നാൽ ഇത് അംഗീകരിക്കാൻ സംഘാടകർ തയാറായിട്ടില്ല.

ഹിന്ദുമത വിശ്വാസികള്‍ക്കൊപ്പം 1500ഓളം മുസ്‌ലിം മതപണ്ഡിതരും പങ്കെടുക്കുമെന്ന് അറിയിച്ച ചടങ്ങ് ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.

'സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവയ്ക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശലക്ഷ്യം. സരയൂ നദിയിലെ ഒഴുകുന്ന വെള്ളത്തിനൊപ്പമുള്ള പ്രാർത്ഥന അയോധ്യയിലെ മതസാഹോദര്യം ഊട്ടിഉറപ്പിക്കും. ആയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ഇത് ഉപകരിക്കും- രാഷ്ട്രീയ മുസ്ലിം മഞ്ചിൻ‌റെ നാഷണൽ മീഡിയ കോർഡിനേറ്റർ റാസ റിസ്വി കഴിഞ്ഞ ദിവസം ന്യൂസ് 18നോട് പറഞ്ഞതാണിത്.
Loading...
'മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ മതാചാരപ്രകാരം ജീവിക്കാനുള്ള അവകാശം അയോധ്യയിലില്ലെന്നത് തീര്‍ത്തും തെറ്റായ ധാരണയാണ്. ആര്‍.എസ്.എസ് മുസ്ലിം മതവിഭാഗത്തിനെതിരാണെന്നുള്ളതും ഇതുപോലെയുള്ള മറ്റൊരു തെറ്റിദ്ധാരണ മാത്രമാണ്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനാകുന്ന ഒരിടമാണ് അയോധ്യയെന്ന സന്ദേശം നല്‍കാനാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. മുസ്ലിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്താണ് ആര്‍.എസ്.എസ്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരേ ഡി.എന്‍.എയാണ് ഉള്ളത്'- മുസ്‌ലിം മഞ്ച് നേതാവ് ശബാന ആസ്മിയും പറഞ്ഞു.

 
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍