കനയ്യ കുമാറിനും സീറ്റില്ല; സിപിഐ-സിപിഎം പാർട്ടികളെ അവഗണിച്ച് ബിഹാറിലെ മഹാസഖ്യം
മഹാസഖ്യത്തിന്റെ കീഴില്‍ മൂന്നു മുതല്‍ നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്.
news18
Updated: March 22, 2019, 11:01 PM IST

കനയ്യ കുമാർ
- News18
- Last Updated: March 22, 2019, 11:01 PM IST
ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സിപിഐ സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകുമെന്നു കരുതിയിരുന്ന ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കനയ്യ കുമാറിനും പട്ടികയില്‍ ഇടംകണ്ടെത്താനായില്ല. ബഗുസാറൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് കനയ്യകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മഹാസഖ്യത്തിന്റെ കീഴില്‍ മൂന്നു മുതല്‍ നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ സിപിഐ സിപിഎം പാര്‍ട്ടികളെ പൂര്‍ണമായും ഒഴിവാക്കിയ ആര്‍ജെഡി സിപിഐ എംഎല്ലിന് മാത്രമാണ് ഒരു സീറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍ജെഡി മത്സരിക്കുന്ന 20-ല്‍ ഒരു സീറ്റാകും സിപിഐഎംഎല്ലിന് വിട്ടുകൊടുക്കുക. ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദളിനും സീറ്റില്ല. പകരം ശരദ് യാദവ് ആര്‍ജെഡിയുടെ ചിഹ്നത്തില്‍ മത്സരിക്കും. ജിതിന്‍ റാം മാഞ്ചിയുടെ എച്ച് എ എമ്മിനും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും മൂന്നു വീതം സീറ്റും നല്‍കി.
Also Read സി.പി.എം റെഡ് സ്റ്റാറില്‍ നിന്നും റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്കു മാറി: പി.കെ കൃഷ്ണദാസ്
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാസഖ്യത്തില്‍ സീറ്റ് വീതം വയ്പില്‍ തീരുമാനമായത്. ആദ്യം 15 സീറ്റ് ചോദിച്ച കോണ്‍ഗ്രസിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 20 സീറ്റ് കിട്ടിയെങ്കിലും ആര്‍ ജെ ഡിക്ക് അതില്‍ ഒരു സീറ്റ് സി പിഐ എം എല്ലിന് കൊടുക്കണമെന്നാണ് ധാരണ.
എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എസ്പിക്ക് അഞ്ചു സീറ്റ് നല്‍കിയിട്ടുണ്ട്.
മഹാസഖ്യത്തിന്റെ കീഴില്‍ മൂന്നു മുതല്‍ നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് സിപിഐയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ സിപിഐ സിപിഎം പാര്‍ട്ടികളെ പൂര്‍ണമായും ഒഴിവാക്കിയ ആര്‍ജെഡി സിപിഐ എംഎല്ലിന് മാത്രമാണ് ഒരു സീറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍ജെഡി മത്സരിക്കുന്ന 20-ല്‍ ഒരു സീറ്റാകും സിപിഐഎംഎല്ലിന് വിട്ടുകൊടുക്കുക.
Also Read സി.പി.എം റെഡ് സ്റ്റാറില്‍ നിന്നും റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്കു മാറി: പി.കെ കൃഷ്ണദാസ്
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാസഖ്യത്തില്‍ സീറ്റ് വീതം വയ്പില്‍ തീരുമാനമായത്. ആദ്യം 15 സീറ്റ് ചോദിച്ച കോണ്‍ഗ്രസിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 20 സീറ്റ് കിട്ടിയെങ്കിലും ആര്‍ ജെ ഡിക്ക് അതില്‍ ഒരു സീറ്റ് സി പിഐ എം എല്ലിന് കൊടുക്കണമെന്നാണ് ധാരണ.
എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എസ്പിക്ക് അഞ്ചു സീറ്റ് നല്‍കിയിട്ടുണ്ട്.
- congress
- Congress President Rahul Gandhi
- election 2019
- election commission of india
- election commission stand on sabarimala
- election dates
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- loksabha election 2019
- P Jayarajan
- sabarimala issue
- sasi tharoor
- thushar vellappally
- udf
- Upcoming india elections
- Vellappalli Nadeshan
- കേരള കോൺഗ്രസ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 തീയതി
- ലോക്‌സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം
- ലോക്സഭാ തെരഞ്ഞെടുപ്പ്