• HOME
  • »
  • NEWS
  • »
  • india
  • »
  • കഫ് സിറപ്പ് മുന്നറിയിപ്പിനു പിന്നാലെ നിർദേശവുമായി കർണാടകയും; ഗ്ലിസറിനും പ്രോപ്പലീനും ഗ്ലൈക്കോളും പരിശോധിക്കണം

കഫ് സിറപ്പ് മുന്നറിയിപ്പിനു പിന്നാലെ നിർദേശവുമായി കർണാടകയും; ഗ്ലിസറിനും പ്രോപ്പലീനും ഗ്ലൈക്കോളും പരിശോധിക്കണം

വിഷ വസ്തുക്കൾ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ, ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമത്തിലെ ചട്ടങ്ങൾ പ്രകാരം മായം കലർന്ന മരുന്നായി കണക്കാക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്.

  • Share this:
    ഗാംബിയയിൽ കുട്ടികൾ മരിച്ചതുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ, മരുന്ന് കമ്പനികൾക്ക് നിർദ്ദേശവുമായി കർണ്ണാടക സർക്കാർ. ഗ്ലിസറിൻ, പ്രോപ്പലീൻ ഗ്ലൈക്കോൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഏഴ് ദിവസത്തിനകം നൽകാനാണ് കർണ്ണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

    സോണിപ്പത്ത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച കഫ് സിറപ്പുകളുടെ ലാബോറട്ടറി പരിശോധനയിൽ സ്വീകാര്യമായ അളവിലും കൂടുതൽ ഡൈഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വൃക്കയുടെ തകരാറിനു വരെ കാരണമായേക്കാം.

    ഫാർമാകോപ്പിയൽ മാനദണ്ഡം (pharmacopoeial standards) അനുസരിച്ച് വേണം ഗ്ലിസറിനും പ്രൊപ്പലീൻ ഗ്ലൈക്കോളും പോലെയുള്ള സോൾവൻ്റുകൾ നിർമ്മാതാക്കൾ വാങ്ങാവൂ എന്ന് നിർദ്ദേശിക്കുന്നതായി കർണ്ണാടകത്തിലെ ഡ്രഗ് കൺട്രോൾ വിഭാഗം പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

    മരുന്ന് നിർമ്മാണത്തിന് പുറമേ ഹൈഡ്രോളിക് ബ്രേക്ക് ഫ്ലൂയിഡുകൾ, സ്റ്റാമ്പ് പാഡ് മഷി, ബോൾപോയിൻ്റ് പേനകൾ, സോൾവൻ്റുകൾ, പെയിൻ്റ്, പ്ലാസ്റ്റിക്, ഫിലിം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെയെല്ലാം നിർമ്മാണത്തിന് ആവശ്യമായ വ്യാവസായിക സംയുക്തമാണ് എഥിലീൻ ഗ്ലൈക്കോൾ. അതിനാലാണ്, ഫാർമാകോപ്പിയൽ മാനദണ്ഡങ്ങൾ അനുസരിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ മരുന്ന് നിർമ്മാതാക്കൾ വാങ്ങാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിരിക്കുന്നത്. മധുരമുള്ള ഈ വസ്തു ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ വിഘടിച്ച് വിഷകരമായി മാറുന്നു.

    ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ കഫ് സിറപ്പിൽ എഥിലീൻ ഗ്ലൈക്കോളിൻ്റെയും ഡൈഎഥിലീൻ ഗ്ലൈക്കോളിൻ്റെയും സ്വീകാര്യമായ അളവിലും കൂടുതൽ അടങ്ങിയിട്ടുണ്ടായിരുന്നു എന്ന കാര്യം ഒക്ടോബർ 10-ന് പുറത്തിറക്കിയ ഉത്തരവിലും ആവർത്തിക്കുന്നുണ്ട്.

    “അത്തരം വിഷ വസ്തുക്കൾ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ, ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമത്തിലെ ചട്ടങ്ങൾ പ്രകാരം മായം കലർന്ന മരുന്നായി കണക്കാക്കണം” എന്നാണ് ഉത്തരവിൽ പറയുന്നത്.

    Also read : ഭീകരരുമായി ഏറ്റുമുട്ടൽ; വെടിയേറ്റിട്ടും ധീരമായി പൊരുതിയ സൈന്യത്തിലെ നായ ഗുരുതരാവസ്ഥയിൽ

    1945-ലെ ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ എമ്മിന് കീഴിലുള്ള ഖണ്ഡിക 10 പ്രകാരം ഗ്ലിസറിനും പ്രൊപ്പലീൻ ഗ്ലൈക്കോളും പോലുള്ള സോൾവൻ്റുകൾ, എല്ലാ നിർമ്മാതാക്കളും ഫാർമാകോപ്പിയൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇവ വാങ്ങുമ്പോൾ കാര്യമായ കരുതൽ കൈക്കൊള്ളണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

    കരുതലെടുക്കുന്നതിൻ്റെ ഭാഗമായി സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുകയോ ഗ്ലിസറിൻ്റെയോ പ്രൊപ്പലീൻ ഗ്ലൈക്കോളിൻ്റെയോ വ്യക്തിഗത കണ്ടെയ്നറുകളോ പാക്കുകളോ പൂർണ്ണമായും പരിശോധനയ്ക്ക് വിധേയമാക്കുകയോ വേണമെന്ന് കർണ്ണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷം വാങ്ങിയ ഗ്ലിസറിനും പ്രൊപ്പലീൻ ഗ്ലൈക്കോളും വിശകലനം ചെയ്തതിൻ്റെ സർട്ടിഫിക്കറ്റുകൾ ഏഴ് ദിവസത്തിനകം ഹാജരാക്കാനും ഫാർമാ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
    Published by:Amal Surendran
    First published: