നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Hyderabad GHMC Election Results 2020 | തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം; തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജിവെച്ചു

  Hyderabad GHMC Election Results 2020 | തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം; തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജിവെച്ചു

  ടിആര്‍എസിനും ബിജെപിയ്ക്കും എഐഎംഐഎമ്മിനും പിന്നിലായ കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്

  Telangana Congress president

  Telangana Congress president

  • Last Updated :
  • Share this:
   ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെ തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു. 150 വാര്‍ഡുകളുള്ള ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ടിആര്‍എസിനും ബിജെപിയ്ക്കും എഐഎംഐഎമ്മിനും പിന്നിലായ കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

   തെലങ്കാന പിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഉത്തം കുമാര്‍ റെഡ്ഡി കത്ത് നല്‍കി.

   Also Read Hyderabad GHMC Election Results 2020 | ഹൈദരാബാദ് ജി.എം.സി തെരഞ്ഞെടുപ്പിൽ ടി‌ആർ‌എസ് മുന്നേറ്റം; എ‌.ഐ‌.ഐ‌.എമ്മും ബി.ജെ.പിയും പിന്നിൽ

   തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ടി.ആർ‌.എസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. ആകെയുള്ള 150 സീറ്റുകളിൽ 55 സീറ്റുകളിലാണ് ടി.ആർ.എസ് വിജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എ‌ഐ‌ഐ‌എം 42, ബി.ജെ.പി 48, കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റുനില.
   Published by:user_49
   First published:
   )}