• HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തർപ്രദേശിന് പിന്നാലെ; തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാൻ ഗുജറാത്തും

ഉത്തർപ്രദേശിന് പിന്നാലെ; തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർക്കാൻ ഗുജറാത്തും

രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സുപ്രധാനമായ തൊഴിൽനിയമങ്ങളിൽ മാറ്റം വരുത്തി നിക്ഷേപകരെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്.

Representative image.

Representative image.

  • Share this:
    ന്യൂഡ‍ൽഹി: ഉത്തർപ്രദേശിനും മധ്യപ്രദേശിനും പിന്നാലെ തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർത്ത് ഗുജറാത്ത് സർക്കാരും. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിക്ഷേപകരെ ആകർഷിക്കാനാണ് തൊഴിൽ നിയമങ്ങളിൽ സർക്കാരുകൾ മാറ്റം വരുത്തുന്നത്.

    വിദേശ കമ്പനികളെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തൊഴിൽ നിയമങ്ങളിൽ ചില മാറ്റങ്ങളുണ്ടാകുമെന്നും വ്യക്തമാക്കി. അതേസമയം, അടിസ്ഥാന ശമ്പളം, തൊഴിലാളികളുടെ സുരക്ഷ, നഷ്ടപരിഹാരം എന്നിവയിൽ മാറ്റങ്ങളുണ്ടാകില്ലെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    ചൈന, യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളേയാണ് ഗുജറാത്ത് സ്വാഗതം ചെയ്തത്. ഇതിനായി വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.

    TRENDING:രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]ട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]

    സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായ സംരഭത്തിന് വേണ്ട സഹകരണങ്ങൾക്ക് തയ്യാറാണെന്നാണ് ഗുജറാത്ത് സർക്കാരിന്റെ പ്രഖ്യാപനം. ഇതിനായി, 33,000 ഹെക്ടർ ഭൂമിയാണ് ഒരുക്കുന്നത്.

    കഴിഞ്ഞ ദിവസം, വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വ്യക്തമാക്കിയിരുന്നു. നിക്ഷേപകരെ ആകർഷിക്കാനായി എട്ട് മണിക്കൂർ ജോലി സമയം 12 മണിക്കൂർ ആയി ഉയർത്താനും സർക്കാർ അനുവദിച്ചു.

    ഉത്തർപ്രദേശിലാകട്ടെ, വിദേശ നിക്ഷേപകരെ ആകർഷിക്കാനായി തൊഴിലാളികൾക്കനുകൂലമായ സുപ്രധാന നിയമങ്ങൾ മൂന്ന് വർഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. 1948ലെ ഫാക്ടറീസ് ആക്ട്, 1970ലെ കരാര്‍ ലേബര്‍ ആക്ട്, 1948ലെ മിനിമം വേജസ് ആക്ട്, 1965ലെ ബോണസ് പേയ്‌മെന്റ് ആക്ട് എന്നിവയടക്കമുള്ള മുപ്പതോളം സുപ്രധാന നിയമങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ മരവിപ്പിച്ചത്.

    രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും സുപ്രധാനമായ തൊഴിൽനിയമങ്ങളിൽ മാറ്റം വരുത്തി നിക്ഷേപകരെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്.
    Published by:Naseeba TC
    First published: