• HOME
  • »
  • NEWS
  • »
  • india
  • »
  • Amit Shah Exclusive Interview | തീവ്രവാദ വിഷയത്തിൽ എസ്.പിക്കും ബി.എസ്.പിക്കും അലസമായ സമീപനം: അമിത് ഷാ

Amit Shah Exclusive Interview | തീവ്രവാദ വിഷയത്തിൽ എസ്.പിക്കും ബി.എസ്.പിക്കും അലസമായ സമീപനം: അമിത് ഷാ

ഭീകരർക്കെതിരായ നടപടികളിൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടി സർക്കാരുകളും അയവ് വരുത്തിയിരുന്നതായി അമിത് ഷാ ആരോപിച്ചു. എസ്പി-ബിഎസ്പി പാർട്ടികൾ ഉത്തർപ്രദേശ് ഭരിച്ചിരുന്ന കാലത്ത് 11 കേസുകളിൽ ഇളവ് നൽകിയെന്നും അമിത് ഷാ

അമിത് ഷായുമായുള്ള അഭിമുഖം

അമിത് ഷായുമായുള്ള അഭിമുഖം

  • Share this:
    ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ (Uttarpradesh Assembly Election) മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കുന്നു. സംസ്ഥാനത്ത് നാല് ഘട്ട വോട്ടെടുപ്പാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തിലാണ് ഉത്തർപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തുറന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ Amit Shah) രംഗത്തെത്തിയത്. നേരത്തെ, യുപിയിലെ രണ്ട് പ്രധാന പാർട്ടികളായ സമാജ് വാദി പാർട്ടിയും ബി.എസ്.പിയും തീവ്രവാദ വിഷയത്തിൽ അലസമായ സമീപനമാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. നെറ്റ്‌വർക്ക് 18 എംഡിയും ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫുമായ രാഹുൽ ജോഷിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ. എസ്പി-ബിഎസ്പി ഭരണം വന്നാൽ ജയിലിലുള്ള ഭീകരരെ വിട്ടയക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ അമിത് ഷാ എസ്പി-ബിഎസ്പിക്കൊപ്പം കോൺഗ്രസിനെയും കടന്നാക്രമിച്ചു.

    ഭീകരർക്കെതിരായ നടപടികളിൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടി സർക്കാരുകളും അയവ് വരുത്തിയിരുന്നതായി അമിത് ഷാ ആരോപിച്ചു. എസ്പി-ബിഎസ്പി പാർട്ടികൾ ഉത്തർപ്രദേശ് ഭരിച്ചിരുന്ന കാലത്ത് 11 കേസുകളിൽ ഇളവ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ ചുമത്തിയ 11 കേസുകൾ അവരുടെ സർക്കാർ പിൻവലിച്ചു. തീവ്രവാദികളിൽ നിന്ന് പോട്ടയും യുഎപിഎയും നീക്കം ചെയ്ത് എസ്പിയും ബിഎസ്പിയും ആരെയാണ് സഹായിച്ചതെന്ന് പറയേണ്ടിവരും. വോട്ട് ബാങ്കിന് വേണ്ടി മാത്രം തീവ്രവാദ വിഷയത്തിൽ മെല്ലെപ്പോക്ക് സ്വീകരിക്കുന്ന ജാതിമത കക്ഷികൾക്ക് പൊതുസമൂഹത്തോട് ഉത്തരം പറയേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്തും ഇത്തരം നിരവധി കേസുകൾ വന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തീവ്രവാദത്തിന്റെ കാര്യത്തിൽ ജാതിമത സംഘടനകളെ പ്രീണിപ്പിക്കുന്ന എസ്.പി-ബി.എസ്.പി പാർട്ടികളുടെ നിലപാട് ദുർബലമാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു.

    യുഎപിഎ (UAPA), POTA (ഭീകരവാദം തടയുന്ന നിയമം) എന്നിവ തങ്ങളുടെ ഭരണകാലത്ത് പിന്‍വലിച്ചതിന് സമാജ്വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും ഷാ ആഞ്ഞടിച്ചു. 'ക്രമസമാധാന പ്രശ്‌നമാണ് പ്രധാനം. ഇപ്പോഴിതാ പ്രധാനമന്ത്രി മോദിയും തീവ്രവാദത്തെ കുറിച്ച് സംസാരിച്ചു. 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ഹര്‍ദോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്പി ഭരണകാലത്താണ് ഈ ഭീകരര്‍ ജയില്‍ മോചിതരായതെന്നും അദ്ദേഹം പറഞ്ഞു. UAPA, POTA കേസുകള്‍ പിന്‍വലിച്ച എസ്പിയുടെയും ബിഎസ്പിയുടെയും കാലത്ത് ഇത്തരത്തിലുള്ള പതിനൊന്ന് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ സുരക്ഷയെക്കുറിച്ച് എസ്പിക്കും ബിഎസ്പിക്കും എന്താണ് പറയാനുള്ളത്? അവര്‍ പൊതുജനങ്ങളോട് ഉത്തരം പറയേണ്ടിവരും,'' അമിത് ഷാ പറഞ്ഞു.

    'യുഎപിഎയും പോട്ടയും പിന്‍വലിച്ച് അവര്‍ ആരെയാണ് സഹായിക്കുന്നത്? അവരുടെ വോട്ട് ബാങ്കുകള്‍ക്ക് വേണ്ടിയോ? മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലേ? ഇരകളായവര്‍ക്ക് വോട്ടില്ലേ? ഇത് ഉത്തര്‍പ്രദേശിലെ മുഴുവന്‍ വികാരമാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ''രാജ്യത്തുടനീളം കോണ്‍ഗ്രസ് ഭരണകാലത്തും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ട്. അന്ന് നരേന്ദ്രമോദി (ഗുജറാത്ത്) മുഖ്യമന്ത്രിയായിരുന്നതിനാല്‍ ഈ കേസ് (അഹമ്മദാബാദ് സ്ഫോടനക്കേസ്) പരിഹരിക്കാന്‍ കഴിഞ്ഞു. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ നീതി ലഭിച്ചിട്ടുള്ളൂ. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും തെളിവുകള്‍ സഹിതം പുറത്തു കൊണ്ടുവരികയും ചെയ്തു. ലഭിച്ച തെളിവുകളെ കോടതി വിലമതിക്കുകയും വിധി പറയുകയും ചെയ്തു. എസ്പിയുടെയും ബിഎസ്പിയുടെയും മറ്റ് പാര്‍ട്ടികളുടെയും പെരുമാറ്റം ഇപ്പോൾ വ്യക്തമായി കാണാം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Also Read- Exclusive Amit Shah | യുപിയിൽ ബി.ജെ.പി. വൻ ഭൂരിപക്ഷത്തോടെ വിജയിക്കും; നാലു പ്രധാന വിഷയങ്ങളിൽ ജനപിന്തുണ; അമിത് ഷാ

    ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, യുപിയിലെ മുൻ സർക്കാരുകളുടെ ഭരണകാലത്തെ ക്രമസമാധാന നില തകർന്ന കാര്യവും അക്കമിട്ട് പറഞ്ഞു. യുപിയിൽ ഭരണതലത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകളിൽ ജാതികൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിച്ചതെന്നും ബിജെപി സർക്കാർ എല്ലാവരുടെയും അടുത്ത് വികസനം എത്തിക്കുക എന്ന ആശയത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ഈ പ്രത്യേക അഭിമുഖം വിശദമായി കാണാം.

    യുപിയില്‍ ' ബാഹുബലിയും' മാഫിയകളും ഇല്ല; യോഗിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ

    ഉത്തര്‍പ്രദേശില്‍ (Uttar Pradesh) യോഗി ആദിത്യനാഥ് (Yogi Adityanath) സര്‍ക്കാരിന് കീഴില്‍ കവര്‍ച്ച, കൊള്ള, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഭൂമി തട്ടിയെടുക്കല്‍ എന്നിവ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അമിത് ഷാ (Amit Shah) ന്യൂസ് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ (interview) പറഞ്ഞു. ഒരു കാലത്ത് ഒരു എഫ്ഐആര്‍ (fir) രജിസ്റ്റര്‍ ചെയ്യുന്നത് പോലും ഉത്തര്‍പ്രദേശില്‍ 'വലിയ കാര്യമായിരുന്നു'. സുരക്ഷിതത്വത്തിനും, മെച്ചപ്പെട്ട ഭാവിക്കുമായി ആളുകള്‍ മീററ്റ് പോലുള്ള നഗരങ്ങളില്‍ നിന്ന് ഡൽഹിയിലേയ്ക്ക് (Delhi) താമസം മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Also Read- Amit Shah |എല്ലാ മതക്കാരും സ്‌കൂളുകളിലെ ഡ്രസ്സ് കോഡ് അംഗീകരിക്കണം; ഹിജാബ് വിഷയത്തില്‍ അമിത് ഷാ

    'ഞാന്‍ 2013 മെയ് മുതല്‍ ഇന്നുവരെ യുപിയിലെ എല്ലാ ജില്ലകളിലൂടെയും ബ്ലോക്കുകളിലൂടെയും റോഡ് മാര്‍ഗം യാത്ര ചെയ്തിട്ടുണ്ട്. ഒരു കാലത്ത് യുപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പോലും വലിയ കാര്യമായിരുന്നു. സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഒരു സമുദായത്തിലെ ആളുകള്‍ കരുതിയത് തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അധികാരം ലഭിച്ചുവെന്നാണ്. പടിഞ്ഞാറന്‍ യുപിയില്‍ ആളുകളുടെ വീടുകളില്‍ നിന്ന് പോത്തുകളെ അഴിച്ചു കൊണ്ടു പോയപ്പോൾ പോലും കര്‍ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആ അവസ്ഥ ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്. മക്കള്‍ക്ക് പഠിക്കാന്‍ വേണ്ടി പലരും മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറി. മീററ്റില്‍ നിന്ന് ആളുകള്‍ യഥാർത്ഥത്തിൽ കുടിയേറുകയായിരുന്നു. കോടികള്‍ വിലമതിക്കുന്ന പ്രദേശവാസികളുടെ ഭൂമി ഗുണ്ടാസംഘങ്ങള്‍ പിടിച്ചെടുക്കാറുണ്ടായിരുന്നു,'' ഷാ പറഞ്ഞു.

    യോഗി അധികാരത്തില്‍ വന്നതിന് ശേഷം കവര്‍ച്ച 72% കുറഞ്ഞു. കൊള്ള 62% കുറഞ്ഞു, തട്ടിക്കൊണ്ടുപോകല്‍ 39% കുറഞ്ഞു, ബലാത്സംഗം 50% കുറഞ്ഞു. ഇത് ഉത്തര്‍പ്രദേശിലെ വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ക്രമസമാധാനപാലനമെന്നും ഷാ പറഞ്ഞു. ഗരീബ് കല്യാൺ, വികസനത്തിനും മെച്ചപ്പെട്ട ഭരണത്തിനും ഒപ്പം ക്രമസമാധാനവും സംസ്ഥാനത്ത് ബിജെപിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളാണ്.
    Published by:Anuraj GR
    First published: