HOME /NEWS /India / T Raja Singh | പ്രവാചക നിന്ദ: ബിജെപി എംഎല്‍എ വീണ്ടും അറസ്റ്റില്‍; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ അറസ്റ്റ്

T Raja Singh | പ്രവാചക നിന്ദ: ബിജെപി എംഎല്‍എ വീണ്ടും അറസ്റ്റില്‍; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ അറസ്റ്റ്

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത രാജാ സിംഗിനെ ചൊവ്വാഴ്ച ജാമ്യത്തിൽ വിട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത രാജാ സിംഗിനെ ചൊവ്വാഴ്ച ജാമ്യത്തിൽ വിട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത രാജാ സിംഗിനെ ചൊവ്വാഴ്ച ജാമ്യത്തിൽ വിട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

  • Share this:

    പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ (prophet muhammed) അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ (BJP MLA) ടി രാജാ സിംഗ് (T Raja Singh) വീണ്ടും അറസ്റ്റില്‍. ഹൈദരാബാദിലെ വസതിയില്‍ നിന്ന് വ്യാഴാഴ്ചയാണ് സിംഗിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത് (arrested). വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത രാജാ സിംഗിനെ ചൊവ്വാഴ്ച ജാമ്യത്തിൽ വിട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജാ സിംഗിനെ ബിജെപി (bjp) സസ്‌പെന്‍ഡ് ചെയ്തിരുന്നു.

    എന്നാല്‍, അറസ്റ്റിന് മുമ്പ് പ്രതികള്‍ക്ക് ക്രിമിനല്‍ നടപടി ചട്ടത്തിലെ സിആര്‍പിസി 41 (എ) പ്രകാരം പോലീസ് നോട്ടീസ് നല്‍കിയിട്ടില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ച ഹൈദരാബാദ് കോടതി അറസ്റ്റിലായി മണിക്കൂറുകള്‍ക്ക് ശേഷം സിംഗിന് ജാമ്യം അനുവദിക്കുകയായിരുന്നു. പ്രിവന്റീവ് ഡിറ്റന്‍ഷന്‍ (പിഡി) ആക്ട് പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. 2004 മുതല്‍ അദ്ദേഹത്തിനെതിരെ 101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇതില്‍ 18 എണ്ണം വര്‍ഗീയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു.

    പിഡി ആക്ട് പ്രകാരം സിംഗിന് ഉടന്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല. ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് അധികൃതർക്ക് തോന്നിയാല്‍ ഒരാള്‍ക്കെതിരെ പിഡി ആക്റ്റ് പ്രകാരം കേസെടുക്കാമെന്ന് നിയമവിദഗ്ധര്‍ പിടിഐയോട് പറഞ്ഞു. അദ്ദേഹം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്താറുണ്ടെന്നും ഇത് മത വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്താറുണ്ടെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആഗസ്റ്റ് 25ന് മംഗല്‍ഹാട്ട് പൊലീസ് ആണ് പിഡി ഉത്തരവ് പ്രകാരം കേസെടുത്തത്. ഹൈദരാബാദിലെ ചെര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സിംഗിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്.

    read also : 'പ്രവാചക നിന്ദ'; തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

    അതേസമയം, അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവന്ന പുതിയ വീഡിയോയില്‍, തെലങ്കാന മന്ത്രി കെ.ടി രാമറാവുവിനെതിരെയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെയും സിംഗ് പ്രസ്താവന നടത്തിയിരുന്നു. തെലങ്കാന പോലീസ് ഒവൈസിയുടെ കൈയിലെ കളിപ്പാവകളായി മാറിയെന്ന് സിംഗ് വീഡിയോയില്‍ ആരോപിച്ചിരുന്നു.

    see also : 'പ്രവാചക നിന്ദ'; ബിജെപി നേതാവിനെതിരെ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം

    സ്റ്റാന്‍ഡ് അപ്പ് കൊമേഡയിന്‍ മുനവ്വര്‍ ഫാറൂഖിയെ കുറിച്ചും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നേരത്തെ, സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ഒവൈസി ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദിലെ ചില ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ സിംഗിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    '' രാജാ സിംഗിന്റെ വിദ്വേഷ പ്രസംഗത്തിന്റെ ഫലമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. അദ്ദേഹത്തെ എത്രയും വേഗം ജയിലിലേക്ക് അയയ്ക്കണം. സമാധാനം നിലനിര്‍ത്തണമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്. ഹൈദരാബാദ് ഞങ്ങളുടെ വീടാണ്, അവിടെ ഒരിക്കലും വര്‍ഗീയത ഉണ്ടാകാന്‍ ഇടവരുത്തരുത്, '' ഒവൈസി ട്വീറ്റ് ചെയ്തു.

    First published:

    Tags: ARRESTED, Bjp, MLA