ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദേശം തള്ളി കേന്ദ്രസര്‍ക്കാര്‍. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിയമാനുസൃത പ്രായപരിധി ഉയര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര വനിതാ, ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയാണ് നിലപാട് വ്യക്തമാക്കിയത്. പോക്സോ ആക്ടിലെ പ്രായപരിധി നിര്‍ദേശങ്ങളില്‍ പുന:പരിശോധന വേണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ പ്രായത്തിന്റെ പുന:പരിശോധന പോസ്കോ ആക്ടിനെ ദുര്‍ബലപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
2012ലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുടെ പ്രായപരിധി പോക്സോ നിയമപ്രകാരം 18ആയി നിജപ്പെടുത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള കേസുകള്‍ പരിഗണിക്കുമ്പോള്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ഇത് പാര്‍ലമെന്റ് പരിഗണിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.