• HOME
  • »
  • NEWS
  • »
  • india
  • »
  • അരുണാചലിലെ ഇന്ത്യ - ചൈന ഏറ്റുമുട്ടലിന് പിന്നാലെ അഗ്നി - 5 മിസൈൽ പരീക്ഷണം; ഒമ്പതാം തവണയും വിജയം

അരുണാചലിലെ ഇന്ത്യ - ചൈന ഏറ്റുമുട്ടലിന് പിന്നാലെ അഗ്നി - 5 മിസൈൽ പരീക്ഷണം; ഒമ്പതാം തവണയും വിജയം

ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്

അഗ്നി 5

അഗ്നി 5

  • Share this:

    ന്യൂഡൽഹി: ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള അഗ്നി – 5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള കരുത്താർന്ന മിസൈലാണ് അഗ്നി 5. അരുണാചൽ പ്രദേശിലെ ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് അഗ്നി 5ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.

    മിസൈലിലെ പുതിയ സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും ഫലപ്രാപ്തി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണമാണ് നടത്തിയത്. അഗ്നി 5ന് മുമ്പത്തേക്കാൾ കൂടുതൽ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കാൻ കഴിയുമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

    ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. 2012ൽ ആദ്യമായി പരീക്ഷിച്ച അഗ്നി 5ന്റെ ഒമ്പതാമത്തെ വിക്ഷേപണമായിരുന്നു ഇത്തവണത്തേത്. ഇത് ഒരു പതിവ് പരീക്ഷണമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

    Also read: ഇന്ത്യ – ചൈന: എന്തുകൊണ്ട് അരുണാചൽ പ്രദേശിലെ തവാങിൽ 20 വർഷമായി ഏറ്റുമുട്ടൽ പതിവ് സംഭവമാകുന്നു?

    ഇന്ത്യ – ചൈന ഏറ്റുമുട്ടൽ നടന്ന സാഹചര്യത്തിലാണ് പരീക്ഷണം നടത്തിയതെങ്കിലും ഇത് നേരത്തെ ആസൂത്രണം ചെയ്തിരുന്നതാണ്. അരുണാചലിലെ തവാങ്ങിൽ നടന്ന സംഭവത്തിന് മുമ്പു തന്നെ മിസൈൽ പരീക്ഷിക്കുന്നത് സംബന്ധിച്ച് ഇന്ത്യ പ്രഖ്യാപനം നടത്തുകയും ബന്ധപ്പെട്ട അധികൃതർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

    ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിൽ ഇന്ത്യയും അമേരിക്കയും കഴിഞ്ഞ മാസം സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ഇത് ബെയ്ജിംഗിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് തവാങ്ങിലെ സംഘർഷം.

    രണ്ട് ദശാബ്ദത്തിലേറെയായി അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. ഈ സാഹചര്യത്തില്‍ പ്രദേശം കീഴടക്കാനുള്ള ചൈനയുടെ ശക്തമായ ശ്രമമാണ് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂസ് 18-യോട് പറഞ്ഞു. 1990 കളുടെ അവസാനത്തിലാണ് പ്രദേശത്തിന്റെ നിയന്ത്രണം നേടിയെടുക്കാൻ ചൈന ശ്രമങ്ങള്‍ ആരംഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ഒരു വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും തവാങില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ ഉണ്ടാകുന്നത് പതിവാണ്. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം അതിക്രമിച്ചിരിക്കുകയാണ്. 200-ലധികം ചൈനീസ് സൈനികരാണ് യാങ്സേയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇന്ത്യൻ സൈനികർ ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ശക്തമായി എതിർത്തുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും, ചൈനീസ് സൈന്യത്തിന്റെ വലിയൊരു സംഘം എല്‍എസി ലംഘിക്കാന്‍ ശ്രമിച്ചിരുന്നു.

    കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈന ഇവിടുത്തെ ഇന്ത്യയുടെ സാന്നിധ്യം ഒരു നുഴഞ്ഞുകയറ്റമായി കാണുകയും ഈ പ്രദേശത്തിന്മേല്‍ ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്യുകയാണെന്ന് മേഖലയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ ന്യൂസ് 18-നോട് പറഞ്ഞു.

    Summary: Agni 5 missile launch after Indo-China faceoff succeed for the ninth time

    Published by:user_57
    First published: