• HOME
  • »
  • NEWS
  • »
  • india
  • »
  • Agnipath | സെക്കന്തരാബാദിലെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ആസൂത്രകന്‍ കസ്റ്റഡിയില്‍; ട്രെയിനിംഗ് സെന്ററിന്റെ നടത്തിപ്പുകാരന്‍

Agnipath | സെക്കന്തരാബാദിലെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ആസൂത്രകന്‍ കസ്റ്റഡിയില്‍; ട്രെയിനിംഗ് സെന്ററിന്റെ നടത്തിപ്പുകാരന്‍

ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

  • Share this:
    ഹൈദരാബാദ്: അഗ്‌നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദിലുണ്ടായ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

    ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം. അഗ്‌നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട്. അവകാശപ്പെട്ട ജോലി ലഭിക്കാനായി പ്രതിഷേധിക്കണമെന്ന ആഹ്വാനം വാട്ട്‌സാപ്പിലൂടെ നടന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ സംഘടിച്ച് സെക്കന്തരാബാദ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്.

    Also Read-Agnipath Protest| കേന്ദ്ര പൊലീസ് സേനയിലും അസം റൈഫിൾസിലും 10% സംവരണം; പ്രായപരിധിയിൽ ഇളവ്; അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ

    അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു പോയാല്‍ തങ്ങളുടെ സാധ്യതകള്‍ സാരമായി ബാധിക്കുമെന്ന് സുബ്ബ റാവു തന്റെ സ്ഥാപനത്തില്‍ പരിശീലനം നേടുന്നവരോട് പറഞ്ഞതായി പോലീസ് പറഞ്ഞു. സുബ്ബ റാവുവിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിലുണ്ടായിരുന്ന 300 ഓളംപേര്‍ ഗുണ്ടൂരില്‍ നിന്ന് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലെത്തി ആക്രമണത്തില്‍ പങ്കെടുത്തതായി പൊലീസ് പറയുന്നു.

    പള്‍നാട് ജില്ലാ പോലീസ് തെലങ്കാനയിലെ ഖമ്മനില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് സുബ്ബ റാവുവിനെ പിടികൂടിയത്. സുബ്ബ റാവുവിന്റെ പങ്ക് തെളിഞ്ഞാല്‍ ഇയാളെ തെലങ്കാന പോലീസിന് കൈമാറുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Also Read-Agnipath | ബസിന് തീയിടുന്ന ഗുണ്ടകള്‍ സൈന്യത്തിന്‍ ചേരാന്‍ യോഗ്യരല്ലെന്ന് മുന്‍ കരസേനാ മേധാവി വി.പി മാലിക്

    പ്രതിഷേധത്തില്‍ പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 20 കോടിയുടെ നാശനഷ്ടമുണ്ടായി. ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
    Published by:Jayesh Krishnan
    First published: