രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചു. പ്രതിഷേധം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രതിരോധമന്ത്രി സേനാധിപന്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. എത്രയും വേഗം റിക്രൂട്മെന്‍റ് റാലികള്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
റിക്രൂട്മെന്‍റ് റാലികള്‍ക്കുള്ള തയാറെടുപ്പുകൾ കര, നാവിക, വ്യോമ സേനകൾ ആരംഭിച്ചു. വ്യോമസേനയിലേക്കുള്ള റിക്രൂട്മെന്റ് 24ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്മെന്റ് റാലികൾക്ക് പുറമേ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാംപസ് ഇന്റർവ്യു നടത്താനാണ് തീരുമാനം.
Also Read- അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവിവിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിക്കുന്ന മാർഗരേഖയാണ് വ്യോമസേന പുറത്തു വിട്ടത്.
എല്ലാ ഇന്ത്യക്കാർക്കും എല്ലാ വിഭാഗത്തിലുള്ളവർക്കും അഗ്നിപഥിൽ അപേക്ഷിക്കാം. 17.5 വയസു മുതൽ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത്. വർഷത്തിൽ 30 ദിവസമായിരിക്കും അവധി. മെഡിക്കൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വർഷത്തിൽ 10.04 ലക്ഷം രൂപയായിരിക്കും സേവാ നിധി പാക്കേജ് പ്രകാരം അഗ്നിപഥ് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുക. ആദ്യ വർഷം, മാസത്തിൽ 30,000 രൂപയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവൻസ് ഇതിന് പുറമെ നൽകും. പ്രൊവിഡന്റ് ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ല. പ്രവർത്തന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും.
Also Read-
അഗ്‌നിപഥ് പ്രതിഷേധം; ഒമ്പത് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്നാല് വര്‍ഷത്തെ സേവനകാലം പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്ക് അർധസൈനിക വിഭാഗത്തിലും പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും 10%സംവരണം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, തീരരക്ഷാസേന, സേനകളിലെ സൈനികേതര ഒഴിവുകൾ എന്നിവയിലാകും സംവരണം. അർധസൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. വിമുക്തഭടർക്ക് നിലവിൽ നൽകിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്. അർധസൈനികവിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് നൽകും. ആദ്യബാച്ചിലുള്ളവർക്ക് ഇളവ് അഞ്ചുവർഷത്തേക്ക് അനുവദിക്കും.
കരസേനാ റിക്രൂട്മെന്റ് സംബന്ധിച്ച വിജ്ഞാപനം 2 ദിവസത്തിനകം പുറപ്പെടുവിക്കുമെന്നു സേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറിൽ തുടങ്ങി അടുത്ത വർഷം പകുതിയോടെ സജീവ സൈനിക സേവനം ആരംഭിക്കും. റിക്രൂട്മെന്റ് പൂർത്തിയാക്കി 6 മാസത്തിനകം നാവികസേനയിലെ ആദ്യ അഗ്നിപഥ് ബാച്ചിന്റെ പരിശീലനം ആരംഭിക്കും. റിക്രൂട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും യുവാക്കൾക്കു സേനകളിൽ ചേരാനുള്ള സുവർണാവസരമാണിതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.