• HOME
  • »
  • NEWS
  • »
  • india
  • »
  • കുരങ്ങന്മാരെയും പുറത്താക്കും: ട്രംപിന് ഏറ്റവും സുരക്ഷിത സന്ദർശനം ഉറപ്പാക്കാൻ ആഗ്ര ഭരണകൂടം

കുരങ്ങന്മാരെയും പുറത്താക്കും: ട്രംപിന് ഏറ്റവും സുരക്ഷിത സന്ദർശനം ഉറപ്പാക്കാൻ ആഗ്ര ഭരണകൂടം

എന്നാൽ, ആഗ്ര ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നത് പ്രദേശത്ത് കാണപ്പെടുന്ന കുരങ്ങന്മാരാണ്.

News 18

News 18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ എത്തുന്ന യു എസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും രാജകീയ സ്വീകരണമാണ് ഒരുക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് അമർ വിലാസ് കൊട്ടാരത്തിലേക്കുള്ള 10 കിലോമീറ്റർ ദൂരം ഹരിതമേഖലയാക്കി മാറ്റിക്കഴിഞ്ഞു. ഒറ്റരാത്രി കൊണ്ട് 16,000 ചെടി സസ്യങ്ങളാണ് റോഡരികിൽ നിരന്നത്. ട്രംപ് പാതയിലൂടെ കടന്നു പോകുമ്പോൾ 60, 000 ഇന്ത്യൻ - അമേരിക്കൻ പതാകകൾ കൈയിലേന്തിയ കുട്ടികൾ റോഡിനിരുവശവും അണിനിരക്കും.

    21 കേന്ദ്രങ്ങളിലായി അണിനിരക്കുന്ന 3000 നർത്തകർ സംസ്ഥാനത്തിന്‍റെ സാംസ്കാരിക പാരമ്പര്യം പ്രകടിപ്പിക്കും. വിമാനത്താവളത്തിൽ നിന്ന് താജ് മഹലിലേക്കുള്ള എട്ട് മിനിറ്റ് യാത്രയിൽ ഇതെല്ലാം ട്രംപ് കാണുമെന്നും ആസ്വദിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്‍റെ സന്ദർശനം ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും. ട്രംപ് യാത്ര ചെയ്യുന്ന വഴികളിലും താജ് മഹലിന് ഉള്ളിലുമായി ഒന്നിലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ യു എസ് പ്രസിഡന്‍റ് കാണില്ല.

    ട്രംപിന്‍റെ സന്ദർശനത്തിനു മുമ്പ് അഹമ്മദാബാദിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ താൽക്കാലിക പ്രവേശനകവാടം തകർന്നു

    അതേസമയം, യു എസ് അനുചരസംഘത്തെ പ്രീതിപ്പെടുത്തുന്നതിന്‍റെ ഭാഗമായി താജ് മഹലിന് ചുറ്റും കറങ്ങിത്തിരിഞ്ഞിരുന്ന പശുക്കളെ പുറത്ത് കടത്തിയിരുന്നു. തെരുവു നായ്ക്കളെയും നഗരത്തിന് പുറത്ത് കടത്തിയിരുന്നു. ഈ മാസമാദ്യം താജ് മഹൽ സന്ദർശിക്കാൻ എത്തിയ ഒരു ഡാനിഷ് സഞ്ചാരിയെ പശു ആക്രമിച്ചിരുന്നു. പശുവിന്‍റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നേരിട്ടത്. ആക്രമണത്തിൽ ഇയാൾക്ക് ചെറിയ ഒടിവുകളും തലയ്ക്ക് ചെറിയ പരിക്കുകളും പറ്റിയിരുന്നു.

    എന്നാൽ, ആഗ്ര ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നത് പ്രദേശത്ത് കാണപ്പെടുന്ന കുരങ്ങന്മാരാണ്. 500 മുതൽ 5000 വരെ കുരങ്ങന്മാർ ഇവിടെയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. നിയന്ത്രണവിധേയമല്ലാത്ത കുരങ്ങന്മാരെ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. കുരങ്ങന്മാരെ നിയന്ത്രിക്കാൻ വേണ്ടി മാത്രം 125 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
    Published by:Joys Joy
    First published: