നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കർണാടക; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണം: രണ്ട് വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്

    കർണാടക; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണം: രണ്ട് വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്

    സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഇല്ലാതാക്കാൻ കോടതി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

    എച്ച് ഡി കുമാരസ്വാമി

    എച്ച് ഡി കുമാരസ്വാമി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കര്‍ണാടകയിൽ ഭരണം നിലനിർത്താൻ ജെഡിഎസ്- കോൺഗ്രസ് കൂട്ട് മന്ത്രിസഭ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നതിനിടെ വീണ്ടും പ്രതിസന്ധിയിലാക്കി വിമത എംഎൽഎമാർ. തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് വിമത എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു.

      also read: 'പെണ്‍കുഞ്ഞുങ്ങളില്ലാത്ത ഉത്തരകാശി' ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും പിറന്നില്ല

      സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഇല്ലാതാക്കാൻ കോടതി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ സഭയിലെ ഏക ബിഎസ്പി എംഎൽഎ വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

      എംഎൽഎമാരായ എച്ച് നാഗേഷ്, ആര്‍. ശങ്കർ എന്നിവരാണ് വിശ്വാസവോട്ടെടുപ്പിന് മുമ്പ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം. തിങ്കളാഴ്ച അഞ്ച് മണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കാൻ കോടതി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

      അതേസമയം ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും കൂട്ടുമന്ത്രിസഭ വീഴുമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അധികാരത്തിൽ കടിച്ചു തൂങ്ങില്ലെന്ന് നേരത്തെ കുമാര സ്വാമി വ്യക്തമാക്കിയിരുന്നു.
      First published:
      )}