ന്യൂഡൽഹി: ആദായനികുതിയിൽ ബജറ്റിൽ ഇളവ് പ്രഖ്യാപിച്ചത് കണ്ണിൽ പൊടിയിടലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ ആരോപിച്ചത്. രണ്ടര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ വരുമാനം ഉള്ളവർക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. എന്നാൽ, അഞ്ചു ലക്ഷത്തിനു മുകളിൽ വരുമാനം ഉള്ളവർക്ക് നേട്ടമൊന്നുമില്ലെന്നും അഹ്മദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.
No hike in exemption limit from 2.5 Lakh to 5 Lakh only 87A benefit increased. Persons having taxable income more than 5 Lakh no benefit ( it’s another jumla)
അഞ്ചുലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി ആദായ നികുതിയില്ല. ഒന്നര ലക്ഷം രൂപയുടെ 80 സി ഇളവുകൂടി ചേരുമ്പോൾ ആറര ലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടി വരില്ല. ഇൻഷുറൻസ്, പിഎഫ്, ദേശീയ നിക്ഷേപ പദ്ധതികൾ ഇവയിൽ നിക്ഷേപിക്കുന്നവർക്കാണ് അധിക ആനുകൂല്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.