നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പത്രവായനക്കിടെ തമിഴ്‌നാട് എംഎല്‍എ കുഴഞ്ഞുവീണു മരിച്ചു

  പത്രവായനക്കിടെ തമിഴ്‌നാട് എംഎല്‍എ കുഴഞ്ഞുവീണു മരിച്ചു

  ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം

  kanakaraj

  kanakaraj

  • News18
  • Last Updated :
  • Share this:
   കോയമ്പത്തൂര്‍: എഐഎഡിഎംകെ നേതാവും സൂലൂര്‍ എംഎല്‍എയുമായ കനകരാജ് (67) പത്രവായനക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഹൃദയ്‌സ്തംഭനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

   രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെയായിരുന്നു എംഎല്‍എ കുഴഞ്ഞു വീഴുന്നത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

   Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: അമേഠിയില്‍ വീണ്ടും രാഹുല്‍- സ്മൃതി പോരാട്ടം

   കനകരാജിന്റെ മരണത്തോടെ പളനസ്വാമി സര്‍ക്കാരില്‍ 113 എഐഎഡിഎംകെ അംഗങ്ങള്‍ മാത്രമായി. തമിഴ്‌നാട്ടില്‍ ഒഴിവുള്ള 18 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കനകരാജും മരണപ്പെടുന്നത്.

   ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രില്‍ 18 നാണ് തമിഴ്‌നാട് നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കനകരാജ് പണവും മദ്യക്കുപ്പിയും നല്‍കിയെന് ആരോപണം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വിവാദമായപ്പോഴാണ് എംഎല്‍എ മരണപ്പെടുന്നതും.

   First published:
   )}