HOME /NEWS /India / ജയലളിതയുടെ സമാധി മണ്ഡപം മകന്റെ വിവാഹ വേദിയാക്കി AIADMK നേതാവ്

ജയലളിതയുടെ സമാധി മണ്ഡപം മകന്റെ വിവാഹ വേദിയാക്കി AIADMK നേതാവ്

പൂക്കളും പൂമാലകളും കൊണ്ട് മനോഹരമായി അലങ്കരിച്ച സമാധിയിൽ വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി ജയലളിതയ്ക്ക് ആദരവർപ്പിച്ച് പ്രത്യേക പൂജയും നടത്തിയിരുന്നു..

പൂക്കളും പൂമാലകളും കൊണ്ട് മനോഹരമായി അലങ്കരിച്ച സമാധിയിൽ വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി ജയലളിതയ്ക്ക് ആദരവർപ്പിച്ച് പ്രത്യേക പൂജയും നടത്തിയിരുന്നു..

പൂക്കളും പൂമാലകളും കൊണ്ട് മനോഹരമായി അലങ്കരിച്ച സമാധിയിൽ വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി ജയലളിതയ്ക്ക് ആദരവർപ്പിച്ച് പ്രത്യേക പൂജയും നടത്തിയിരുന്നു..

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സമാധി മണ്ഡപം മകന്റെ വിവാഹത്തിനുള്ള വേദിയാക്കി മാറ്റി എഐഎഡിഎംകെ നേതാവ്. പാർട്ടി മുൻ അധ്യക്ഷയോടുള്ള ഭയഭക്തി ബഹുമാനാര്‍ഥമാണ് സമാധി സ്ഥലം മകന്റെ വിവാഹ വേദിയാക്കി ഒരുക്കിയതെന്നാണ് എഐഎഡിഎംകെ നേതാവ് ഭവാനിശങ്കർ പറയുന്നത്.

    ചെന്നൈ മറീന ബീച്ചിലാണ് ജയലളിതയുടെ സമാധി സ്ഥലം. ഇവിടം മനോഹരമായി അലങ്കരിച്ചാണ് പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങുകൾ നടന്നത്. ജയലളിതയുടെ സമാധിക്ക് തൊട്ടുമുന്നിലായി തന്നെയായിരുന്നു വധുവരൻമാരുടെ സ്ഥാനം.പൂമാലകൾ കൊണ്ട് അലങ്കരിച്ച ജയലളിതയുടെ ഛായാചിത്രവും പൂക്കൾ കൊണ്ട് പാർട്ടി ചിഹ്നമായ രണ്ടിലയും വിവാഹവേദിയിൽ ഒരുക്കിയിരുന്നു. പൂക്കളും പൂമാലകളും കൊണ്ട് മനോഹരമായി അലങ്കരിച്ച സമാധിയിൽ വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി ജയലളിതയ്ക്ക് ആദരവർപ്പിച്ച് പ്രത്യേക പൂജയും നടത്തിയിരുന്നു..

    Also Read-ഭർത്താവ് സ്നേഹമുള്ളവനായാൽ മതി; മിശ്രവിവാഹങ്ങൾക്ക് എതിരല്ലെന്ന് സുപ്രീംകോടതി

    തങ്ങളുടെ പ്രിയപ്പെട്ട 'അമ്മ'യുടെ അനുഗ്രഹം ലഭിച്ചുവെന്ന സംതൃപ്തി ലഭിക്കാനാണ് വിവാഹം ഇവിടെത്തെന്ന നടത്താൻ തീരുമാനിച്ചതെന്നാണ് പാർട്ടി അംഗങ്ങൾ പറയുന്നത്. പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് സ്മൃതി മണ്ഡപം വിവാഹവേദിയാക്കിയതെന്നും ഇവർ വ്യക്തമാക്കി.

    2016 ഡിസംബർ 15 നാണ് തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായിരുന്ന ജയലളിത അന്തരിച്ചത്. ചെന്നൈ മറീന ബീച്ചിൽ എഐഎഡിഎംകെ സ്ഥാപക നേതാവും ജയലളിതയുടെ മാർഗദര്‍ശിയുമായിരുന്നു എംജിആറിന്റെ സ്മൃതി കുടീരത്തിന് പുറകിൽ ആയി ആണ് ജയലളിതയ്ക്കും സമാധി സ്ഥലം ഒരുക്കിയത്.

    First published:

    Tags: J Jayalalitha, Tamilnadu