• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരസ്യ ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; ബോർഡ് സ്ഥാപിച്ച AIADMK നേതാവിനെ പ്രതി ചേർക്കാതെ പൊലീസ്

എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ കൗണ്‍സിലറുമായ സി. ജയഗോപാലാണ് തിരക്കേറിയ റോഡിന്റെ മധ്യഭാഗത്ത് ബോര്‍ഡുയര്‍ത്തിയത്.

news18-malayalam
Updated: September 13, 2019, 3:25 PM IST
പരസ്യ ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; ബോർഡ് സ്ഥാപിച്ച AIADMK നേതാവിനെ പ്രതി ചേർക്കാതെ പൊലീസ്
അപകടത്തിൽ മരിച്ച ശുഭശ്രീ
news18-malayalam
Updated: September 13, 2019, 3:25 PM IST
ചെന്നൈ: പരസ്യ ബോര്‍ഡ് വീണ് 23 കാരിയായ സോഫ്ടുവെയര്‍ എന്‍ജിനീയര്‍ മരിച്ച സംഭവത്തില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച നേതാവിനെ കുറിച്ച് മൗനം പാലിച്ച് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്(എഫ്.ഐ.ആര്‍). ഓള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം(എ.ഐ.എ.ഡി.എം.കെ) നേതാവ് ഗതാഗതം നിയമം ലംഘിച്ച് സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് സ്‌കൂട്ടറിനു മുകളില്‍ വീണ് ശുഭശ്രീ എന്ന പെണ്‍കുട്ടി മരിച്ചത് തമിഴ്‌നാട്ടില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ശുഭശ്രീ ഓഫീസില്‍ നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ പല്ലാവാരം- തൊറൈപാക്കം റോഡിലായിരുന്നു അപകടം.  ബോര്‍ഡ് സ്‌കൂട്ടറിനു മുകളിലേക്ക് തകര്‍ന്നു വീണു. പിന്നാലെയെത്തിയ ടാങ്കര്‍ ലോറി ശുഭശ്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ  അനധികൃത ബോര്‍ഡുകളെല്ലാം അധികൃതർ നീക്കം ചെയ്തു. എന്നാല്‍ ശുഭശ്രീയുടെ മരണത്തിനിടയാക്കിയത് എ.ഐ.എ.ഡി.എം.കെ നേതാവ് സ്ഥാപിച്ച ബോര്‍ഡാണെന്നു പോലും എ.എഫ്.ഐ.ആറില്‍ രേഖപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. പകരം ടാങ്കര്‍ ലോറി ഡ്രൈവറെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ കൗണ്‍സിലറുമായ സി. ജയഗോപാലാണ് തിരക്കേറിയ റോഡിന്റെ മധ്യഭാഗത്ത് ബോര്‍ഡുയര്‍ത്തിയത്. മുഖ്യമന്ത്രി പളനിസ്വാമി, ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം, ജയലളിത എന്നിവരുടെ ചിത്രമാണ് വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡി.എംയ.കെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പാർട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ബോര്‍ഡല്ല തകര്‍ന്നു വീണതെന്നാണ് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യന്‍ പറയുന്നത്.

Also Read ഉത്രാടരാത്രിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...