ചെന്നൈ: അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം നൽകണമെന്ന ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ അവശ്യം അംഗീകരിച്ചു. 2017ൽ ഇരുവിഭാഗവും ലയിച്ചപ്പോൾ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യമാണ് പനീർശെൽവം മുന്നോട്ടുവെച്ചിരുന്നത്. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിൽ പനീർശെൽവം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
Also Read- 'കാർ വാങ്ങിക്കാൻ രക്ഷിതാക്കളിൽ നിന്നും പണം കിട്ടാൻ ഇരുപതുകാരന്റെ തട്ടിക്കൊണ്ടുപോകൽ നാടകം'
മന്ത്രിമാരായ പി തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാർ, കോഡിനേറ്റർമാരായ കെ പി മുനുസാമി, ആർ വൈതലിംഗം എന്നിവരെ ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. രാവിലെ നാലുമണിക്ക് ഒപിഎസിന്റെ വസതിയിൽ നിന്ന് പുറത്തേക്ക് വന്ന വൈതലിംഗം, മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എഐഎഡിഎംകെ തന്നെ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വൈതലിംഗം പറഞ്ഞു.
Also Read- ഈ പൊലീസുകാർക്കെന്താ ഫേസ്ബുക്കിൽ കാര്യം? 'വ്യാജ അക്കൗണ്ട്' തട്ടിപ്പിനിരയായത് IG മുതൽ SI വരെ
നേരത്തെ ഒ. പനീർശെൽവം നേതൃത്വം നൽകുന്ന വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം വൈകിയത്. ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിനെ തുടർന്ന് പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കളോട് ഇരുവിഭാഗവും ആവശ്യപ്പെട്ടിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വി കെ ശശികല മടങ്ങിയെത്തുന്നതിന് മുന്നോടിയായി നിർണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജനുവരിയിൽ ശശികല ജയിൽ മോചിതയായി തിരിച്ചെത്തുമെന്നാണ് വിവരം.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിൽ ആയതോടെയാണ് ഇപിഎസ് അടുത്ത മുഖ്യമന്ത്രിസ്ഥാനാർഥിയിലേക്കുള്ള യാത്ര തുടങ്ങിയത്. ഇപ്പോൾ മുഖ്യമന്ത്രി പദത്തിൽ ഇപിഎസ് മൂന്നുവർഷം പൂർത്തിയാക്കുകയാണ്. അസുഖബാധിതയായപ്പോഴെല്ലാം ജയലളിത തന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതെന്നത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പദത്തിനായി ഒ. പനീർശെൽവം അവകാശവാദം ഉന്നയിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AIADMK, E k palaniswami, Tamil nadu, TN CM Palaniswamy, VK Sasikala