നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ- ബിജെപി സഖ്യം തുടരും; നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉപമുഖ്യമന്ത്രി

'ബിജെപിയുമായുള്ള സഖ്യം 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തുടരും. ഞങ്ങളുടെ സഖ്യം തന്നെ വിജയം നേടുകയും ചെയ്യും. തമിഴ്നാട് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പിന്തുണയ്ക്കും'

News18 Malayalam | news18-malayalam
Updated: November 21, 2020, 7:57 PM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ- ബിജെപി സഖ്യം തുടരും; നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉപമുഖ്യമന്ത്രി
'ബിജെപിയുമായുള്ള സഖ്യം 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തുടരും. ഞങ്ങളുടെ സഖ്യം തന്നെ വിജയം നേടുകയും ചെയ്യും. തമിഴ്നാട് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പിന്തുണയ്ക്കും'
  • Share this:
ചെന്നൈ: എഐഎഡിഎംകെ-ബിജെപി ഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യം തുടരുമെന്നാണ് പനീർസെൽവം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ 'വേൽ യാത്ര'ക്യാംപെയ്നുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഇത് സംബന്ധിച്ചുയരുന്ന വിവാദങ്ങൾക്ക് കൂടി മറുപടി നൽകുന്ന തരത്തിലാണ് പാർട്ടി കോഓർഡിനേറ്റർ കൂടിയായ പനീർസെൽവം എഐഎഡിഎംകെയുടെ നിലപാ‍ട് വ്യക്തമാക്കിയിരിക്കുന്നത്.

Also Read-ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അമ്മ മരിച്ചു; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി മക്കൾ തമ്മിൽ തർക്കം

'ബിജെപിയുമായുള്ള സഖ്യം 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തുടരും. ഞങ്ങളുടെ സഖ്യം തന്നെ വിജയം നേടുകയും ചെയ്യും. തമിഴ്നാട് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പിന്തുണയ്ക്കും' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി പങ്കെടുത്ത ഒരു ചടങ്ങിൽ സംസാരിക്കവെയാണ് പനീർസെൽവത്തിന്‍റെ പ്രതികരണം.

Also Read-PDPU 8th convocation | കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക ഘട്ടത്തിലെന്ന് മുകേഷ് അംബാനി

സംസ്ഥാനത്ത് വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങുകൾക്കായാണ് അമിത് ഷാ ചെന്നൈയിലെത്തിയത്. ഷായെ പ്രശംസ കൊണ്ടു മൂടിയ പനീർ സെൽവം അദ്ദേഹത്തെ ആധുനിക കാലഘട്ടത്തിലെ ചാണക്യൻ എന്നാണ് വിശേഷിപ്പിച്ചത്. ഇതേ വേദിയിൽ തന്നെയാണ് ബിജെപിയുമായുള്ള സഖ്യത്തിൽ തങ്ങൾക്കുള്ള വിശ്വാസം പനീർസെൽവം ആവർത്തിച്ച് പ്രകടമാക്കിയത്.

Also Read-വൻ വാർത്താ പ്രാധാന്യം നേടിയ വിവാഹം; ഐ.എ.എസ് ടോപ്പർ ദമ്പതികൾ വിവാഹമോചനത്തിലേക്ക്

സംസ്ഥാനത്തെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് അറിയിച്ച പനീർസെൽവം, തമിഴ്നാടിന്‍റെ വികസനവും വളർച്ചയും മാത്രം ലക്ഷ്യം വച്ച് പാർട്ടി നടത്തുന്ന പല പ്രവർത്തനങ്ങളിലും പ്രതിപക്ഷം അസ്വസ്ഥരാണെന്ന വിമർശനവും ഉന്നയിച്ചു.റോഡ്-തുറമുഖ വികസനം, അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യം വച്ച് നടപ്പാക്കിയ സാഗർ മാല പദ്ധതി പ്രകാരം തമിഴ്നാടിന് ഇതുവരെ 2.25 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ച ശേഷം കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത്. 2004-2014 ലെ യുപിഎ സർക്കാർ കാലത്ത് തമിഴ്നാടിന് ലഭിച്ച ആനുകൂല്യങ്ങളുടെ പട്ടിക കാണിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെ വെല്ലുവിളിച്ച ഷാ, കഴിഞ്ഞ ആറുവർഷത്തിനിടെ താൻ നടപ്പാക്കിയ പദ്ധതികൾ പരസ്യപ്പെടുത്താമെന്നും വ്യക്തമാക്കി.
Published by: Asha Sulfiker
First published: November 21, 2020, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading