പ്രചാരണത്തിന് തുടക്കമിടാന്‍ പ്രിയങ്ക ഇന്ന് UPയിൽ
പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യുപിയിലെ കോൺഗ്രസ് പ്രവർത്തകർ
news18india
Updated: February 11, 2019, 9:09 AM IST
news18india
Updated: February 11, 2019, 9:09 AM IST
ന്യൂഡൽഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ഇന്ന് ഉത്തർ പ്രദേശിൽ എത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഒപ്പം ലക്നൗവിൽ എത്തുന്ന പ്രിയങ്ക വ്യാഴാഴ്ച വരെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി യുപിയിൽ തുടരും.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യുപിയിലെ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും പ്രവർത്തകരും. റോഡുകളെല്ലാം കൂറ്റൻ ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
Also read: റഫാൽ ഇടപാട്: CAG റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യക്കുമൊപ്പം ഉച്ചക്ക് 12 മണിക്ക് വിമാനമിറങ്ങുന്ന പ്രിയങ്ക ലക്നൗവിലെ പാർട്ടി ആസ്ഥാനത്തേക്ക് റോഡ് ഷോ നടത്തും. 10 കിലോമീറ്റർ നീളുന്ന റോഡ് ഷോയിൽ 37 ഇടങ്ങളിൽ പ്രിയങ്കയക്ക് സ്വീകരണം നൽകും. മഹാത്മ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമകളിൽ പുഷ്പ്പാർച്ചന നടത്തും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഇന്നുതന്നെ മടങ്ങുമെങ്കിലും പ്രിയങ്കയും ജ്യോതിരാദിത്യയും വ്യാഴാഴ്ച വരെ യുപിയിൽ തുടരും.
സംസ്ഥാന നേതാക്കളും ഭാരവാഹികളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തും. താഴെ തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായും ചർച്ചകൾ നടത്തും. ബി.ജെ.പിക്കൊപ്പം എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ക്കും പ്രിയങ്കയുടെ വരവ് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യുപിയിലെ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും പ്രവർത്തകരും. റോഡുകളെല്ലാം കൂറ്റൻ ബോർഡുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
Also read: റഫാൽ ഇടപാട്: CAG റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ചേക്കും
Loading...