• HOME
 • »
 • NEWS
 • »
 • india
 • »
 • Sonia Gandhi| കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ്; രോഗബാധ സ്ഥിരീകരിച്ചത് ED ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെ

Sonia Gandhi| കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ്; രോഗബാധ സ്ഥിരീകരിച്ചത് ED ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെ

ഇതേ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ രാഹുൽ ഗാന്ധിയും കൂടുതൽ സമയം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സോണിയാ ഗാന്ധിയുടെ കോവിഡ് പരിശോധനാ ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

 • Share this:
  ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് (Sonia Gandhi) കോവിഡ് ബാധ (Covid-19) സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ അവർ സ്വയം നിരീക്ഷണത്തിലേക്ക് മാറി. നാഷണൽ ഹെറാൾഡുമായി (National Herald Case) ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് സോണിയക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

  ഇതേ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ രാഹുൽ ഗാന്ധിയും കൂടുതൽ സമയം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സോണിയാ ഗാന്ധിയുടെ കോവിഡ് പരിശോധനാ ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. “കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് 19 പോസിറ്റീവായി. അവൾക്ക് നേരിയ പനിയും ചില ലക്ഷണങ്ങളും ഉണ്ടാകുകയും സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തു. നിലവിൽ ഇ‍ഡിക്ക് മുന്നിൽ ഹാജരാകാൻ നൽകിയിരിക്കുന്ന തീയതി ജൂൺ 8 ആണ്” അദ്ദേഹം പറഞ്ഞു.

  Also Read- Yusuff Ali| പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ച് എം എ യൂസഫലി

  സോണിയയോട് (75) ജൂൺ 8 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ, ജൂൺ 2 ന് ഹാജരാകാനാണ് രാഹുലിനോട് (51) ആവശ്യപ്പെട്ടത്. എന്നാൽ വിദേശത്തായതിനാൽ രാഹുൽ സമയം നീട്ടി ചോദിക്കുകയായിരുന്നു. ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ, സോണിയ സമൻസ് അനുസരിക്കുമെന്ന് പാർട്ടി നേതാക്കളായ സുർജേവാലയും അഭിഷേക് മനു സിംഗ്വിയും പറഞ്ഞിരുന്നു. എന്നാൽ കോവിഡ് പരിശോധന പോസിറ്റീവ് ആയതോടെ ജൂൺ 8 ന് ഇഡിക്ക് മുമ്പായി ഹാജരാകാൻ സാധ്യതയില്ല.  2012ല്‍ മുന്‍ എം പി സുബ്രഹ്മണ്യൻ സ്വാമി നല്‍കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തുടർ നടപടിയുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇന്ന് ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാല്‍ ഈ മാസം അ‍ഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.

  നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതി. 2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മര്‍ദ്ദിത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും കോൺഗ്രസ് പ്രതികരിച്ചു.

  Also Read- 'ലാദൻ ലോകത്തിലെ മികച്ച എഞ്ചിനീയർ'; അൽ ഖായിദ നേതാവിന്റെ ചിത്രം ഓഫീസില്‍ സൂക്ഷിച്ച ഓഫീസറെ സസ്‌പെൻഡ് ചെയ്തു

  സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും ഡയറക്ടര്‍മാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി രണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള അസോസിയേറ്റഡ് ജേർണല്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ പരാതി. വെറും 50 ലക്ഷം രൂപയേ ഇടപാടിനായി നല്‍കിയുള്ളൂവെന്നും പരാതിയിലുണ്ട്. ഡൽഹി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലിനും നോട്ടീസ് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

  English Summary: Sonia Gandhi has tested positive for Covid-19, the Congress announced on Thursday, days before the interim party president was to appear before the Enforcement Directorate in a money laundering case linked to the National Herald newspaper.
  Published by:Rajesh V
  First published: