• HOME
  • »
  • NEWS
  • »
  • india
  • »
  • AICTE APPROVED ENGINEERING STUDIES IN EIGHT LANGUAGES INCLUDING MALAYALAM

ഇംഗ്ലീഷിനെ പേടിക്കണ്ട! ഇനി എഞ്ചിനീയറിംഗ് മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ പഠിക്കാം

AICTE approved engineering studies in eight languages including Malayalam | ജൂണിൽ ആരംഭിക്കുന്ന അധ്യയനവർഷം മുതൽ ഈ സൗകര്യം ലഭ്യമാകും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഇനി ഇംഗ്ളീഷിനെ പേടിക്കാതെ എഞ്ചിനീയറിംഗ് പഠനത്തിന് ചേരാം. മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) കൊളേജുകൾക്ക് അനുമതി നൽകി. ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ പഠനം സാധ്യമാണ്. മലയാളത്തിന് പുറമെ മറാത്തി, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകൾക്കാണാനുമതി.

    ഗ്രാമീണ, ഗോത്ര മേഖലകളിൽ നിന്നും പഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് ഭാഷ ഒരു തടസ്സമാകാതെ വിദ്യാഭ്യാസം നേടാനും വിധമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് നിർബന്ധമായ സാഹചര്യത്തിൽ മിടുക്കരായ പല വിദ്യാർത്ഥികളും എഞ്ചിനീയറിംഗ് പഠനത്തിൽ നിന്നും മാറി നിൽക്കുന്നുണ്ടത്രേ.

    ജർമ്മനി, ഫ്രാൻസ്, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഔദ്യോഗിക ഭാഷയിൽ മുഴുവൻ വിദ്യാഭ്യാസവും നൽകാറുണ്ട്.

    അടിസ്ഥാന തത്വങ്ങൾ മികച്ച രീതിയിൽ സ്വായത്തമാക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്‌ഷ്യം. രാജ്യമെമ്പാടു നിന്നും 500ൽ പരം അപേക്ഷകൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചതായി അധികൃതർ പറയുന്നു. ഭാവിയിൽ ബിരുദ തലത്തിലെ പഠനം മറ്റ് 11 ഭാഷകളിൽക്കൂടി നൽകാൻ പദ്ധതിയുണ്ട് എന്നും അവർ പറഞ്ഞു.



    ഈ ഭാഷകളിലെ പഠന സാമഗ്രികൾ AICTE നൽകുന്നുണ്ട്. കൂടാതെ സ്വയം, മാസ്സിവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) തുടങ്ങിയവയിലും തർജ്ജമ ചെയ്ത് അവ ലഭ്യമാക്കും.

    മെക്കാനിക്കൽ, എഞ്ചിനീയറിംഗ്, സിവിൽ, എലെക്ട്രിക്കൽ തുടങ്ങിയ പരമ്പരാഗത എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാവും ഈ സൗകര്യം ഒരുങ്ങുക. എൻ.ബി.എ. അംഗീകാരമുള്ള കൊളേജുകൾക്ക് മാത്രമേ ഇവ പഠിപ്പിക്കാൻ അനുമതിയുണ്ടാവുകയുള്ളൂ. അതാത് സംസ്ഥാനങ്ങളിൽ ഈ കൊളേജുകൾക്ക് ഉയർന്ന റാങ്കും വേണമെന്ന് നിർബന്ധമാണ്.

    30 അല്ലെങ്കിൽ 60 വിദ്യാർഥികൾ വരെയുള്ള ബാച്ചുകൾക്ക് പ്രവേശനം നൽകാവുന്നതാണ്. ഒന്നുകിൽ പ്രാദേശിക ഭാഷയിൽ പഠിപ്പിക്കാൻ പ്രാവീണ്യമുള്ള അധ്യാപകരെ പുതുതായി നിയമിക്കുകയോ, അല്ലെങ്കിൽ നിലവിലുള്ള അധ്യാപകർക്ക് പരിശീലനം നൽകുകയോ വേണം. വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ പഠിപ്പിക്കാം. തീരുമാനത്തിന് മുന്നോടിയായി തമിഴ്നാട്ടിൽ നടത്തിയ സർവ്വേയിൽ 42 ശതമാനം പേരും മാതൃഭാഷയ്ക്കാണ് മുൻഗണന നൽകിയത്.

    Summary: AICTE has approved bachelor- level engineering studies in eight regional languages including Malayalam. The facility is optional and is available from the academic year starting June 2021
    Published by:user_57
    First published:
    )}