HOME » NEWS » India » AIIMS DENIES REPORTS OF UNDERWORLD DON CHHOTA RAJAN S DEATH

അധോലോക കുറ്റവാളി ഛോട്ടാ രാജൻ ജീവനോടെയുണ്ട്; വാർത്തകൾ തള്ളി ഡൽഹി എയിംസ്

രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്.

News18 Malayalam | news18-malayalam
Updated: May 7, 2021, 5:24 PM IST
അധോലോക കുറ്റവാളി ഛോട്ടാ രാജൻ ജീവനോടെയുണ്ട്; വാർത്തകൾ തള്ളി ഡൽഹി എയിംസ്
chhota rajan
  • Share this:
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി രാജേന്ദ്ര നിക്കാൽജേ എന്ന ഛോട്ടാരാജൻ (61) മരിച്ചുവെന്ന വാർത്ത തള്ളി ഡൽഹി എയിംസ്. ഗുരുതരാവസ്ഥയിലായിരുന്ന ഛോട്ടാ രാജൻ വൈകിട്ടോടെ മരണത്തിന് കീഴടങ്ങിയെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത്. എന്നാൽ റിപ്പോർട്ടുകൾ നിഷേധിച്ച് എയിംസ് അധികൃതര്‍ രംഗത്തെത്തി.

Also Read- സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വേദിയിൽ പൊട്ടിക്കരഞ്ഞ് ഭാര്യ
തിഹാര്‍ ജയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ഛോട്ടാ രാജനെ ഏപ്രില്‍ 26നാണ് ഡൽഹി എയിംസിലേക്ക് മാറ്റിയത്. ഛോട്ടാരാജനെ എയിംസില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. ഒരു കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെ എതിര്‍ത്താണ് വിമര്‍ശനം. സാധാരണ ജനങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ ഛോട്ടാരാജന് എയിംസില്‍ ചികിത്സ നല്‍കുകയാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തിരുന്നു.

Also Read- കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70 ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. 2011ൽ മാധ്യമപ്രവർത്തകൻ ജ്യോതിർമയ് ദേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.

Also Read- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ സംഭാവന നല്‍കി കോഹ്ലിയും അനുഷ്‌കയും

ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ എതിർ ചേരിയിലുള്ള ഛോട്ടാരാജന് വധഭീഷണിയുണ്ടെന്ന് ഇന്റലിജന്റ് നേരത്തെ റിപ്പോർട്ട ്നൽകിയിരുന്നു. 1993 ലെ മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ ദാവൂദ് ആണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ദാവൂദും ഛോട്ടാ രാജനും തമ്മില്‍ ശത്രുതയിലാകുന്നത്. ഡല്‍ഹിയിലെ കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളി നീരജ് ബാവനയുടെ അനുയായിയില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്. മദ്യപിച്ച ശേഷം ഇയാള്‍ മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഛോട്ടാ രാജനെ അപായപ്പെടുത്താന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പ്രത്യേക ഏകാന്ത വാര്‍ഡിലാണ് ഛോട്ടാ രാജനെ ജയിലിൽ പാർപ്പിച്ചുവന്നത്. പ്രത്യേക സുരക്ഷാ ഗാര്‍ഡുകളും സുരക്ഷയെ മുന്‍നിര്‍ത്തി പ്രത്യേകം ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

Also Read- മന്ത്രിപദവി പങ്കിടാൻ ജെഡിഎസ്; മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും രണ്ടരവർഷം വീതം

ഛോട്ടാ രാജനെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും ഇത് പരിഗണിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ അവസാനം ഛോട്ടാരാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാന്‍ കഴിയില്ലെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.
Published by: Rajesh V
First published: May 7, 2021, 4:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories