നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഉത്തർപ്രദേശിൽ കാർ കനാലിലേക്ക് മറിഞ്ഞ് എയിംസിലെ ഡോക്ടർ മരിച്ചു; രണ്ടുപേരെ കാണാനില്ല

    ഉത്തർപ്രദേശിൽ കാർ കനാലിലേക്ക് മറിഞ്ഞ് എയിംസിലെ ഡോക്ടർ മരിച്ചു; രണ്ടുപേരെ കാണാനില്ല

    ഡോക്ടർമാരായ പ്രിയ, ആരതി, പ്രവീൺ,നിതിൻ കുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ലക്നൗ: കാർ കനാലിലേക്ക് മറിഞ്ഞ് ആൾ ഇന്ത്യ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കാണാനില്ല. ഉത്തർപ്രദേശില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഗംഗാ കനാലിലാണ് കാർ വീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      എയിംസിലെ നാല് ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടർമാരായ പ്രിയ, ആരതി, പ്രവീൺ,നിതിൻ കുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

      കംഹേദ ഗ്രാമത്തിനു സമീപം വെച്ചാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പ്രിയയെയാണ് പൊലീസ് രക്ഷിച്ചത്.



      പ്രിയയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രവീൺ, നിതിൻ കുമാർ എന്നിവരെയാണ് കാണാതായത്.
      Published by:Gowthamy GG
      First published:
      )}