ഇന്റർഫേസ് /വാർത്ത /India / അതിഖ് അഹമ്മദിന്‍റെ കൊലപാതകം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യം ഉയര്‍ത്തുന്നു; ഒവൈസി

അതിഖ് അഹമ്മദിന്‍റെ കൊലപാതകം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യം ഉയര്‍ത്തുന്നു; ഒവൈസി

ഈ സംഭവത്തിന് ശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ എന്നും ഒവൈസി ചോദിച്ചു

ഈ സംഭവത്തിന് ശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ എന്നും ഒവൈസി ചോദിച്ചു

ഈ സംഭവത്തിന് ശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ എന്നും ഒവൈസി ചോദിച്ചു

  • Share this:

സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി AIMIM നേതാവ് അസദുദ്ദീന്‍ ഒവൈസി. ‘രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയർത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ? ‘ എന്ന് ഒവൈസി ഹൈദരാബാദില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിഖ് അഹമ്മദിന്‍റെ കൊലപാതകം; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു; യുപിയില്‍ 144 പ്രഖ്യാപിച്ചു

അതേസമയം അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രയാഗ് രാജിലെ ചില ഇടങ്ങളിലെ ഇന്‍റര്‍നെറ്റ് ബന്ധം താല്‍കാലികമായി വിച്ഛേദിച്ചു. കസ്റ്റഡിയിലിരിക്കെ പ്രതികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു.

1400 കോടി ആസ്തി; ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യോ​ഗി സർക്കാർ ഉൻമൂലനം ചെയ്തതെങ്ങനെ?

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസിന് യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു .പോലീസ് സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നാണ് വിവരം.

First published:

Tags: Asaduddin Owaisi, Gang leader, Uttar Pradesh, Yogi adithyanadh