• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'പത്ത് ശരിഅത്ത് കോടതികൾ തുടങ്ങും; നിക്കാഹ് ഹലാലയെ ചോദ്യം ചെയ്യാനാകില്ല'


Updated: July 15, 2018, 9:50 PM IST
'പത്ത് ശരിഅത്ത് കോടതികൾ തുടങ്ങും; നിക്കാഹ് ഹലാലയെ ചോദ്യം ചെയ്യാനാകില്ല'

Updated: July 15, 2018, 9:50 PM IST
ന്യൂഡൽഹി: മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന 'നിക്കാഹ് ഹലാല' യുടെ സാധുതയുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പ്രതിരോധം തീർത്ത് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമബോർഡ് രംഗത്ത്.

നിക്കാഹ് ഹലാല ഖുറാനിലെ വിശ്വാസപ്രമാണം അനുസരിച്ചുള്ളതായതിനാൽ ചോദ്യം ചെയ്യാനാകില്ലെന്നാണ് ബോർഡിൻറെ വാദം. ന്യൂഡൽഹിയിൽ ഞായറാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്.

സുന്നി മുസ്ലിങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഒരു വിവാഹ രീതിയാണ് നിക്കാഹ് ഹലാല. നിക്കാഹ് ഹലാല ചോദ്യം ചെയ്യപ്പെടാനാകില്ലെന്ന് ബോർഡിന്റെ സെക്രട്ടറിയും ലീഗൽ കോൺസലുമായ സഫര്യാബ് ജിലാനി ന്യൂസ് 18നോട് പറഞ്ഞു.

'വിവാഹബന്ധം വേർപെടുത്തപ്പെടുന്ന ദമ്പതികൾ തമ്മിൽ പുനർവിവാഹം നടത്തണമെങ്കിൽ, അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് ശേഷം വിവാഹബന്ധം വേർപെടുത്തപ്പെടണം എന്ന നിബന്ധന പൂർത്തീകരിക്കുന്നതിനാണ് നിക്കാഹ് ഹലാല വിവാഹം നടത്തുന്നത്. ഇത് ഖുറാനിലെ വിശ്വാസ പ്രമാണം അനുസരിച്ചാണ്. അതിനാൽ തന്നെ ബോർഡിന് മറിച്ചൊരു അഭിപ്രായമില്ല'- അദ്ദേഹം പറഞ്ഞു.

നിക്കാഹ് ഹലാല പണത്തിനും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. തെറ്റായ ലക്ഷ്യങ്ങളോടെ നിക്കാഹ് ഹലാല നടത്തുന്നവർക്കെതിരെ നിയമാനുസൃതമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് നഗരങ്ങളിൽ ശരിഅത്ത് കോടതികൾ തുടങ്ങുന്നതിനും ബോർഡ് യോഗം തീരുമാനിച്ചു. ഇതിലാദ്യത്തേത് സൂറത്തിൽ ജൂലൈ 22ന് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ മീറജിൽ സെപ്തംബർ ഒൻപതിന് ദാറുൽ ഖാസ ആരംഭിക്കും. നവംബർ അവസാനത്തോടെ അവിടെയും ശരിഅത്ത് കോടതി തുടങ്ങും.

മുസ്ലിം വ്യക്തി നിയമത്തിന്റെ പരിധിയിൽ വരുന്ന വിവാഹ സംബന്ധവും സ്വത്തു സംബന്ധവുമായ വിഷയങ്ങളാണ് ദാറുൽ ഖാസക്ക് മുന്നിലെത്തുക. നിലവിൽ ദാറുൽ ഖാസകളുടെ പ്രവർത്തനം മതപഠനശാലകളിൽ മാത്രമായി ഒതുങ്ങുന്നു. ശരിഅത്ത് കോടതികൾ ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിക്കാനാകില്ല. ഇവ സമാന്തര കോടതികളല്ല. അതുകൊണ്ടുതന്നെ ഇവയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് പറയൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി.

ബാബ്റി മസ്ജിദ് കേസകൾ കൂടുതൽ വിശാല ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നിക്കാഹ് ഹലാലയും ബഹുഭാര്യാത്വവും സംബന്ധിച്ച പരാതികളിൽ ജൂലൈ 20ന് സുപ്രീംകോടതി വാദംകേൾക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

 
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍