HOME /NEWS /India / IndiGo Flights| ആകാശത്ത് 2 ഇൻഡിഗോ വിമാനങ്ങൾ 'തൊട്ടുരുമ്മി'; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

IndiGo Flights| ആകാശത്ത് 2 ഇൻഡിഗോ വിമാനങ്ങൾ 'തൊട്ടുരുമ്മി'; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വിഷയം പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

  • Share this:

    ന്യൂഡൽഹി: ബെംഗളൂരു വിമാനത്താവളത്തിൽനിന്നു (Bengaluru International Airport) പറന്നുയർന്നതിന് പിന്നാലെ രണ്ട് ഇൻഡിഗോ (IndiGo) വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി. ജനുവരി 7ന് ടേക്ക് ഓഫിന് പിന്നാലെയാണ് സംഭവമെന്നും ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരാണ് ഇക്കാര്യം അറിയിച്ചു.

    അതേ സമയം, വിഷയം പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് ഇൻഡിഗോ അധികൃതർ തയാറായിട്ടില്ല.

    Also Read- Covid 19| കുതിപ്പ്! സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കോവിഡ്; എറണാകുളവും തിരുവനന്തപുരവും മുന്നിൽ‌

    ബെംഗളൂരു- കൊൽക്കത്ത 6ഇ455 വിമാനവും, ബെംഗളൂരു- ഭുവനേശ്വർ 6ഇ246 വിമാനവുമാണ് ‘ബ്രീച്ച് ഓഫ് സെപ്പറേഷൻ’ മറികടന്നതെന്ന് ഡിജിസിഎ അധികൃതര്‍ അറിയിച്ചു. എയർസ്പേസിൽവച്ച് തമ്മിൽ പാലിക്കേണ്ട നിശ്ചിത അകലം വിമാനങ്ങൾ മറികടക്കുമ്പോഴാണു ബ്രീച്ച് ഓഫ് സെപ്പറേഷൻ ഉണ്ടാകുന്നത്.

    ജനുവരി 9ന്, 5 മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവിൽനിന്നു പറന്നുയർന്നത്. ‘ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണ് സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിർദേശം അപ്രോച്ച് റഡാർ നൽകിയതോടെയാണ് കൂട്ടിയിടി ഒഴിവായത്’- അധികൃതരിൽ ഒരാൾ പറഞ്ഞു.

    English Summary: Two IndiGo planes taking off from the Kempegowda International Airport on January 7 came close to colliding with each other mid-air while taking off. The flights involved in the incident were the IndiGo flights 6E 455 departing for Kolkata and 6E 246 for Bhubaneswar.Reports citing sources close to the matter states that the north and south runways of the airport are not used for simultaneous departures as planes taking off from the same distance can intersect with each other. The parallel runway operation has been red-flagged ahead of this.

    First published:

    Tags: Bengaluru, DGCA, Indigo, IndiGo Flight