ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്.
അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആര്‍. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ആശയവിനിമയം നടത്ത. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മംഗളുരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; കൊല നടത്തിയത് കാറിലെത്തിയ നാലംഗസംഘംമംഗളൂരു: മംഗളൂരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫാസിലിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു.
അതേസമയം സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിർ സാവനൂർ ,മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
യുവമോര്‍ച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പ്രതികളെ തേടി അന്വേഷണ സംഘം കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേരള - കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ ചൊവ്വാഴ്ച രാത്രിയാണു പ്രവീണ്‍ കൊല്ലപ്പെട്ടത്. ബെള്ളാരെയില്‍ കോഴിക്കട നടത്തുകയായിരുന്ന പ്രവീണ്‍ കടയടച്ച് വീട്ടിലേക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ ബൈക്കില്‍ എത്തിയ അക്രമികളാണു വെട്ടി കൊലപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.