IAF Flypast | ആരോഗ്യപ്രവർത്തകർക്ക് ആദരം; പുഷ്പവൃഷ്ടിയും ഫ്ലൈപാസ്റ്റുമായി സേനാവിഭാഗങ്ങൾ

IAF Flypast | കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരിപാടി നടന്നു. വ്യോമസേനയുടെ ട്രാൻസ്പോർട്ട്, മിഗ് വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുത്തു.

News18 Malayalam | news18-malayalam
Updated: May 3, 2020, 1:38 PM IST
IAF Flypast | ആരോഗ്യപ്രവർത്തകർക്ക് ആദരം; പുഷ്പവൃഷ്ടിയും ഫ്ലൈപാസ്റ്റുമായി സേനാവിഭാഗങ്ങൾ
tvm mch
  • Share this:
ന്യൂഡൽഹി: കോവിഡ് 19നെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയും കരസേനയും നാവികസേനയും ഇന്ന് കൈകോർത്തു. ആശുപത്രികൾക്ക് മുകളിൽ പൃഷ്പവൃഷ്ടി നടത്തിയും ഫ്ലൈപാസ്റ്റുകൾ നടത്തിയും സൈനിക വിമാനങ്ങൾ പറന്നു. രാജ്യമെമ്പാടും ഈ പരിപാടി നടന്നു. ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും ഡിബ്രുഗഢ് മുതൽ കച്ച് വരെയെുമുള്ള ആശുപത്രികൾക്ക് മുകളിലായിരുന്നു സേനയുടെ ഫ്ലൈപാസ്റ്റും പുഷ്പവൃഷ്ടിയും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരിപാടി നടന്നു. വ്യോമസേനയുടെ ട്രാൻസ്പോർട്ട്, മിഗ് വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുത്തു.

ആരോഗ്യ പ്രവർത്തകർക്ക് കൊച്ചിയിൽ നാവിക സേന ആദരം അർപ്പിച്ചു. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്ക് നാവികസേന കമഡോർ മാരായ എൻ.അനിൽ ജോസഫ്, ആർതി സരിൻ , ഗോകുൽദത്ത എന്നിവർ പുഷ്പോപഹാരം കൈമാറി. നാവിക സേനയുടെ ഹെലികോപ്റ്റർ മൂന്ന് തവണ ജനറൽ ആശുപത്രിക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തി. അതിന് ശേഷം മറൈൻ ഡ്രൈവിൽ ഹെലികോപ്റ്ററുകൾ, ഡോണിയർ വിമാനം തുടങ്ങിയവ ഫ്ലൈപാസ്റ്റ് നടത്തി. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും ബോട്ടുകളും ആദരസൂചകമായി പ്രകടനം നടത്തി.



കോവിഡ് രോഗികൾ ചികിത്സയിലുള്ള ആശുപത്രികൾക്ക് മുകളിൽ ഇന്ത്യൻ വ്യോമസനയുടെ സുഖോയ് 30 വിമാനം രാവിലെ 10നും 10.30നും ഇടയ്ക്ക് പുഷ്പവ‍ൃഷ്ടി നടത്തി. കൊൽക്കത്തയിലെ ഐഡിബിജി ആശുപത്രിക്ക് മുകളില്‍ രാവിലെ 10.30ന് വ്യോമസേനാ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി. ഗുവാഹത്തി, ഇറ്റാനഗർ, ഷില്ലോങ് എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് മുകളിലും പുഷ്പവൃഷ്ടി നടത്തി. ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെ‍ഡിക്കൽ സ്റ്റാഫിനും ആദരവ് അർപ്പിച്ചാണ് പുഷ്പവൃഷ്ടി നടത്തിയത്. അസം നിയമസഭക്ക് മുകളിലൂടെ സുഖോയ് 30 വിമാനം ഫ്ളൈപാസ്റ്റ് നടത്തി.
TRENDING:COVID 19 | ഗൾഫ് രാജ്യങ്ങളിലായി രണ്ട് മലയാളികള്‍ കൂടി മരിച്ചു [NEWS]കോവിഡ് സംശയിക്കുന്ന കാസർഗോഡ് സ്വദേശി മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചു [NEWS]കോവിഡ് വാർത്താസമ്മേളനങ്ങൾ: ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻചാണ്ടിയെ പിന്നിലാക്കി പിണറായി വിജയൻ [NEWS]
കൊച്ചിയിലെ സർക്കാർ ജില്ലാ ആശുപത്രിക്ക് മുകളിൽ നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പുഷ്പവൃഷ്ടി നടത്തിയത്. ദക്ഷിണ നേവൽകമാൻഡിന്റെ നേതൃത്വത്തിലായിരുന്നു ഇത്. കൊച്ചിയിലെ മറൈൻ ഡ്രൈവിന് മുകളിലൂടെ നാവിക സേനയുടെ ഡോർണിയർ, സീ കിംഗ് ഹെലികോപ്ടറുകളും ചേതക് ഹെലികോപ്റ്ററുകളും ഫ്ലൈപാസ്റ്റ് നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും സാരംഗ് ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി.

First published: May 3, 2020, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading