ഇന്റർഫേസ് /വാർത്ത /India / മിഗ് 21 വിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണ് എയർ ഫോഴ്സ് പൈലറ്റ് മരിച്ചു

മിഗ് 21 വിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണ് എയർ ഫോഴ്സ് പൈലറ്റ് മരിച്ചു

Mig21

Mig21

പരിശീലന ദൗത്യത്തിന്റെ ഭാഗമായി എയർ ബേസിൽ നിന്ന് പറന്നുയരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

  • Share this:

ന്യൂഡൽഹി: മിഗ് 21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയർഫോഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പരിശീലന ദൗത്യത്തിന്റെ ഭാഗമായി എയർ ബേസിൽ നിന്ന് പറന്നുയരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. "ദാരുണമായ അപകടത്തിൽ വ്യോമസേനയ്ക്ക് ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്തയെ നഷ്ടപ്പെട്ടു. വ്യോമസേനയിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. അപകടകാരണം നിർണ്ണയിക്കാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, "-വ്യോമസേന ട്വീറ്റിൽ പറഞ്ഞു.

Also Read- ന്യൂസ് ലെറ്റര്‍ ബിസിനസില്‍ കണ്ണുവച്ച് ഫേസ്ബുക്ക്, കാശുണ്ടാക്കാന്‍ പുത്തന്‍ വഴികൾ

Also Read- നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ്  നൽകിയതിനെതിരായ സാക്കിയ ജാഫ്രിയുടെ ഹർജിയിൽ ഏപ്രിൽ 13ന് വാദം

ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ് 21 തകർന്നു വീണിരുന്നു. രാജസ്ഥാനിലെ സൂറത്ത്ഗഡിലാണ് മിഗ് 21 വിമാനം തകർന്നു വീണത്. അന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ പൈലറ്റ് അപകടമില്ലാതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ നവംബർ മാസത്തിലും മിഗ് വിമാനം തകർന്നു വീണിരുന്നു. മിഗ് 29 വിമാനമാണ് അറബിക്കടലിൽ തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റായ കമാൻഡർ നിഷാന്ത് സിംഗ് മരണപ്പെടുകയും ചെയ്തിരുന്നു. ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

First published:

Tags: Mig, Mig 21 crash