• HOME
  • »
  • NEWS
  • »
  • india
  • »
  • AIR INDIA | എയര്‍ ഇന്ത്യയുടെ പുതിയ നായകന്‍ തുര്‍ക്കിയില്‍ നിന്ന്; ചുമതലയേല്‍ക്കുന്നത് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്‍റെ രക്ഷകന്‍ എല്‍കര്‍ ഐജെ

AIR INDIA | എയര്‍ ഇന്ത്യയുടെ പുതിയ നായകന്‍ തുര്‍ക്കിയില്‍ നിന്ന്; ചുമതലയേല്‍ക്കുന്നത് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്‍റെ രക്ഷകന്‍ എല്‍കര്‍ ഐജെ

വ്യോമയാന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള എല്‍കര്‍ ഐജെയുടെ പ്രവര്‍ത്തനമാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലെത്തിച്ചത്

  • Share this:
    എയര്‍ ഇന്ത്യയുടെ പുതിയ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായി ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുന്‍ ചെയര്‍മാന്‍ മെഹ്മെറ്റ് എല്‍കര്‍ ഐജേയെ നിയമിച്ചു.  ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റാ സണ്‍സ് ചെയര്‍മാനായ എന്‍.ചന്ദ്രശേഖരന്‍ കൂടി പങ്കെടുത്ത ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏപ്രില്‍ ഒന്നിന് മുന്‍പ് അദ്ദേഹം ചുമതലയേല്‍ക്കും. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തെ ടാറ്റ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

    ALSO READ- Air India | ടാറ്റ ഗ്രൂപ്പ് ജനുവരിയോടെ എയര്‍ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കും; തയ്യാറെടുപ്പുകൾ എന്തെല്ലാം?

    വിവിധ നിയന്ത്രണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനു വിധേയമായി ആയിരിക്കും നിയമനമെന്നും ടാറ്റ സണ്‍സ് വ്യക്തമാക്കി. 70 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ ഉടമകളായത്. വ്യോമയാന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള എല്‍കര്‍ ഐജെയുടെ പ്രവര്‍ത്തനമാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലെത്തിച്ചത്.

    READ ALSO- Air India | എയർ ഇന്ത്യയുടെ നടത്തിപ്പ് ടാറ്റയ്ക്ക് നിർണായകം; ടാറ്റ ഗ്രൂപ്പിന് മുൻപിലുള്ള പ്രധാന വെല്ലുവിളികൾ

    1971 ല്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍  ജനിച്ച എല്‍കര്‍ ഐജെ, തുര്‍ക്കിയിലെ ബില്‍കെന്‍റ് , മര്‍മറാ,യു.കെയിലെ ലീഡ്സ് സര്‍വകലാശാലകളില്‍ നിന്നാണ് ഉന്നത പഠനം നേടിയത്. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍ ഇസ്താംബൂള്‍ മേയറായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഉപദേശകനായിരുന്നു എല്‍കര്‍ ഐജെ. ഈ വര്‍ഷം ജനുവരി 26നാണ് അദ്ദേഹം ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

    Chinese Apps| 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു; സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര സർക്കാർ


    ന്യൂഡൽഹി: സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകൾ (Chinese Apps) കൂടി രാജ്യത്ത് നിരോധിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഏതൊക്കെ ആപ്ലിക്കേഷനുകളാണ് നിരോധന പട്ടികയിൽ ഉൾപ്പെട്ടതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

    പുതുതായി 54 ആപ്പുകൾ അടക്കം ഇതുവരെ ഏതാണ്ട് 324 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. നേരത്തെ നിരോധിക്കപ്പെട്ടതിനു ശേഷം റീബ്രാന്‍ഡ് ചെയ്യുകയും പുതിയ പേരുകളിലും എത്തിയ ആപ്പുകളും ഇപ്പോൾ നിരോധിച്ച 54 എണ്ണത്തിൽ ഉണ്ട്.

    പുതിയ നിരോധന ലിസ്റ്റിൽ പ്രമുഖ ഗെയിമിങ് ആപ്പുകളോ മറ്റ് പ്രധാന ആപ്പുകളോ ഇല്ല. പ്രചാരം കുറഞ്ഞ ആപ്ലിക്കേഷനുകളാണ് പട്ടികയിൽ ഉൾപ്പെട്ടവയിൽ അധികവുമെന്നാണ് റിപ്പോർട്ടുകൾ. എഎൻഐ റിപ്പോർട്ട് അനുസരിച്ച് Beauty Camera: Sweet Selfie HD, Beauty Camera - Selfie Camera, Equalizer & Bass Booster, CamCard for SalesForce Ent, Isoland 2: Ashes of Time Lite, Viva Video Editor, Tencent Xriver, Onmyoji Chess, Onmyoji Arena, AppLock, Dual Space Lite എന്നീ ആപ്പുകളാണ് നിരോധിച്ചവയിൽ ചിലത്.
    Published by:Arun krishna
    First published: