• HOME
  • »
  • NEWS
  • »
  • india
  • »
  • Air India | യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി DGCA

Air India | യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി DGCA

വിമാനത്തിൽ കയറുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തളർന്ന് വീണുപോയ ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു

air-india

air-india

  • Share this:
    സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് (Air India) 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation - DGCA). പല വിമാനക്കമ്പനികൾക്കും അടുത്തിടെ ഡിജിസിഎ പിഴകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് എയർ ഇന്ത്യക്കെതിരായ നടപടി.

    ടേക്ക്ഓഫ്, ലാൻഡിംഗ് ക്ലിയറൻസുകൾ ലംഘിച്ച്, ഒരു പരിശീലനവും നടത്താത്ത ഫസ്റ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ വിസ്താരയ്ക്ക് ഈ മാസം 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഭിന്നശേഷിക്കാരനായ കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ചതിന് ഇൻഡിഗോയ്ക്ക് ഡിജിസിഎ അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഡിജിസിഎ ചുമത്തിയ 10 ലക്ഷം രൂപ പിഴ അടച്ചതിനു ശേഷം വിലക്കപ്പെട്ട 90 പൈലറ്റുമാർക്ക് വീണ്ടും പരിശീലനം നൽകുമെന്ന് സ്പൈസ് ജെറ്റും അറിയിച്ചിരുന്നു.

    തങ്ങളുടെ ജീവനക്കാരിൽ ഒരു വിഭാഗത്തെ സ്വമേധയാ വിരമിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി വിരമിക്കൽ പ്രായം 55 ൽ നിന്ന് 40 ആയി എയർ ഇന്ത്യ കുറയ്ക്കുകയും ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എയർ ഇന്ത്യയുടെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച്, 55 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ഥിരം ജീവനക്കാർക്കും 20 വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ഈ വിരമിക്കൽ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ജൂൺ 1 നും ജൂൺ 30 നും ഇടയിൽ സ്വമേധയാ വിരമിക്കുന്നതിന് അപേക്ഷിക്കുന്ന ജീവനക്കാർക്ക് അധിക ഇൻസെന്റീവ് ലഭിക്കും എന്നും ആണ് കമ്പനി അറിയിച്ചത്.

    കഴിഞ്ഞ വർഷമാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ ഉടമസ്ഥത ഏറ്റെടുത്തത്. ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റ സ്റ്റീൽ, വിസ്താര എന്നിവയിൽ ജോലി ചെയ്തിട്ടുള്ള മുതിർന്ന ഉദ്യോ​ഗസ്ഥരെയും, മിഡ്- സീനിയർ ലെവലിൽ ഉള്ള ഉദ്യോ​ഗസ്ഥരെയും എയർ ഇന്ത്യയിലെ ചില ഉയർന്ന തസ്തികകളിൽ നിയമിച്ചിരുന്നു.

    വിമാനത്തിൽ കയറുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തളർന്ന് വീണുപോയ ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു. എയർ ഇന്ത്യ ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തയാൾ ആരോപിച്ചത്. ബോർഡിങ് ഗേറ്റിലെത്തിയിട്ടും ഇവർക്ക് അനുമതി നിഷേധിക്കുകയായിരുന്നു‌ എന്നും പാനിക് അറ്റാക്ക് ഉണ്ടായതിനെ തുടർന്ന് സ്ത്രീ താഴെ വീണെന്നും അവരെ സഹായിക്കാനോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനോ എയർ ഇന്ത്യ അധികൃതർ തയ്യാറായില്ലെന്നും ആരോപണം ഉയർന്നിരുന്നു.

    Also Read- അഗ്നിപഥ് പദ്ധതിയിലൂടെ നാല് വർഷത്തേക്ക് സൈനികരാകാം; ‘അഗ‍്‍നിവീ‍ർ’ ആയാൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ

    എന്നാൽ ഈ സംഭവത്തിൽ പ്രതികരിച്ച് പിന്നീട് എയർ ഇന്ത്യയും രം​ഗത്തെത്തി. ഇത് വസ്തുതകൾ മറച്ച് വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണെന്നായിരുന്നു എയർ ഇന്ത്യ നൽകിയ വിശദീകരണം. ഉത്തരവാദിത്വപ്പെട്ട എയർലെൻസ് എന്ന നിലയിൽ തങ്ങൾക്ക് നിയമം പാലിക്കേണ്ടതുണ്ട്. മറ്റെല്ലാ യാത്രക്കാരും കൃത്യസമയത്തിന് എത്തിയിരുന്നെന്നും ഒരു ഫ്ലൈറ്റ് വീണ്ടും വൈകിപ്പിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കിയിരുന്നു.
    Published by:Anuraj GR
    First published: