• HOME
 • »
 • NEWS
 • »
 • india
 • »
 • AIR INDIA FLIGHT TO US RETURNS BACK TO DELHI AFTER DEAD BAT FOUND INSIDE THE PLANES BUSINESS CLASS

ബിസിനസ് ക്ലാസില്‍ ചത്ത വവ്വാല്‍; യു.എസിലേക്ക് തിരിച്ച വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ബിസിനസ് ക്ലാസ് ക്യാബിനിൽ വവ്വാവിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൈലറ്റ് എ.ടി.സിയെ ബന്ധപ്പെട്ടു. വിമാനം സുരക്ഷിതമായി ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ന്യൂഡൽഹി: ബിസിനസ് ക്ലാസ് ക്യാബിനിൽ ചത്ത നിലയിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് യു.എസിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎസിലെ നൊവാർക്കിലേക്ക് തിരിച്ച വിമാനമാണ് ടേക്ക് ഓഫിനു ചെയ്ത് 30 മിനിറ്റിന് ശേഷം തിരിച്ചിറക്കിയത്. ബിസിനസ് ക്ലാസ് ക്യാബിനിൽ വവ്വാവിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൈലറ്റ് എ.ടി.സിയെ ബന്ധപ്പെട്ടു. വിമാനം സുരക്ഷിതമായി ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു.

  വ്യാഴാഴ്ച പുലർച്ചെ നൊവാർക്കിലേക്ക് യാത്ര പുറപ്പെട്ട എയർ ഇന്ത്യ A1-105 വിമാനത്തിലാണ് സംഭവം. വവ്വാലിനെ പിടികൂടാൻ വന്യജീവി ഉദ്യോഗസ്ഥരെയാണ് വിളിച്ചത്. പിന്നീട് വവ്വാലിനെ ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് വിമാനം അണു വിമുക്തമാക്കിയ ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിച്ചു.

  Also Read 'ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചത്: മൂന്നുവര്‍ഷമായിട്ടും കേസെടുത്തിട്ടില്ല': വൈരമുത്തു

  മൂന്നാമെതാരാളിൽ നിന്നായിരിക്കും വവ്വാൽ വിമാനത്തിനുള്ളിലെത്തിയതെന്ന റിപ്പോർട്ട് നൽകിയ എൻജിനിയറിങ് ടീമിനെതിരേ അന്വേഷണത്തിനും ഉത്തരവിട്ടു. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളിൽ നിന്നാണ് എലികളും വവ്വാലുകളും വരാറുള്ളത്. അതിനാൽ അത്തരം വാഹനങ്ങളിൽ നിന്നാകും വിമാനത്തിൽ വവ്വാൽ കയറാൻ സാധ്യതയെന്നും എയർ ഇന്ത്യ അധികൃതർ വാർത്ത ഏജൻസിയോട് പറഞ്ഞു.

  Also Read മൊബൈല്‍, കണ്ണട കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം; ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചു

  'ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചത്: മൂന്നുവര്‍ഷമായിട്ടും കേസെടുത്തിട്ടില്ല': വൈരമുത്തു

  ചെന്നൈ: ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നും തമിഴ് കവി വൈരമുത്തു. കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒഎന്‍വി പുരസ്കാരം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രതികരണം.


  വിവാദത്തിനിടെ  വൈരമുത്തുവിന് പ്രഖ്യാപിച്ച ഒഎന്‍വി പുരസ്കാരം പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയും തീരുമാനിച്ചിട്ടുണ്ട്.  ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
  Also Read 'വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകാനുളള തീരുമാനം പുനഃപരിശോധിക്കും;' അടൂർ ഗോപാലകൃഷ്ണൻ

  പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. എന്നാൽ ഇതിനെതിരെ
  സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനം ഉയർന്നിരുന്നു. വൈരമുത്തുവിനെതിരായ മീടൂ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്കാരിക, കലാ പ്രവര്‍ത്തകരും വനിതാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി.

  17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്.

  തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതെതുടര്‍ന്നാണ് പുരസ്കാരം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്‍റ് അടൂര്‍ ഗോപാലകൃഷ്ണനാണ് വാര്‍ത്താക്കുറിപ്പ് വഴി തീരുമാനമറിയിച്ചത്. എന്തുകൊണ്ട് പുനഃപരിശോധിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

  പുരസ്കാരനിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍നടപടികളെങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. എം.ടി.വാസുദേവന്‍നായര്‍, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം.ലീലാവതി എന്നിവര്‍ക്കായിരുന്നു മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.  Published by:Aneesh Anirudhan
  First published:
  )}