കൊൽക്കത്ത: ഗൾഫിലേക്ക് നേരിട്ട് ഫ്ലൈറ്റ് വേണമെന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ ആവശ്യം സഫലമായി. ഇനി കൊൽക്കത്തയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് പറക്കാം. എയർ ഇന്ത്യയാണ് കൊൽക്കത്തയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാനം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് എയർ ഇന്ത്യ പുതിയ വിമാനം ആരംഭിച്ചത്.
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പുതിയ വിമാനം ഉദ്ഘാടനം ചെയ്തത്. കൊൽക്കത്തയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഉള്ളവർക്ക് ഈ വിമാനം വളരെയധികം ഉപകാരപ്രദമാകുമെന്ന് എയർ ഇന്ത്യ റീജിയണൽ ഡയറക്ടർ സഞ്ജയ് മിശ്ര പറഞ്ഞു.
ആഴ്ചയിൽ നാല് ദിവസമാണ് AI-917 എന്ന വിമാനം സർവീസ് നടത്തുക. ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് സർവീസ് ഉണ്ടാകുക. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് ഈ വിമാനം പുറപ്പെടും.
അഖിലിന്‍റെ മൊഴി: ശിവരഞ്ജിത്ത് കുത്തി; നസീം പിടിച്ചു നിർത്തി
ഉദ്ഘാടന വിമാനത്തിൽ 137 യാത്രക്കാർ ഉണ്ടായിരുന്നു. ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനം അർദ്ധരാത്രിക്ക് ശേഷമായിരിക്കും കൊൽക്കത്തയിൽ എത്തുക. ആകെ 162 സീറ്റുകളാണ് ഈ വിമാനത്തിൽ ഉള്ളത്. അതിൽ 150 സീറ്റുകൾ ഇക്കോണമിയിലും 12 എണ്ണം ബിസിനസ് ക്ലാസിലുമാണ്. കൊൽക്കത്തയിൽ നിന്ന് കാഠ്മണ്ഡു, ധാക്ക, യങ്കൂൺ, ബാംഗോക് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ വിമാനം ഉള്ളതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air india, Air India Airlines, Kolkotha