ഇറ്റലിയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം ഡ‍ൽഹിയിൽ ക്വാറന്റൈൻ ചെയ്തു; 80 യാത്രക്കാർക്ക് കൊറോണ പരിശോധന

കൊറോണ ബാധയെ തുടർന്ന് ചൊവ്വാഴ്ച വരെ ഇറ്റലിയിൽ 631 പേരാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: March 11, 2020, 3:03 PM IST
ഇറ്റലിയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം ഡ‍ൽഹിയിൽ ക്വാറന്റൈൻ ചെയ്തു; 80 യാത്രക്കാർക്ക് കൊറോണ പരിശോധന
യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുന്നു.
  • Share this:
ന്യൂഡൽഹി: ഇറ്റലിയിലെ മിലാനിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തരവിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനത്തെ ഐസൊലേറ്റഡ് ബേയിലേക്കു മാറ്റി. AI-138 വിമാനത്തിൽ എത്തിയ യാത്രക്കാരെ കൊറോണ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമെ പുറത്തേക്ക് വിടൂ.

എയർ ഇന്ത്യ വിമാനത്തിൽ 80 യാത്രക്കാരാണുള്ളത്. ഇവരുടെ ബാഗേജുകൾ ഉൾപ്പെടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിലുണ്ടെന്നാണ് സൂചന.
കൊറോണ ബാധയെ തുടർന്ന് ചൊവ്വാഴ്ച വരെ ഇറ്റലിയിൽ 631 പേരാണ് മരിച്ചത്. രാജ്യത്ത് 8,514 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പതിനായിരത്തിലധികം പേരിൽ രോഗബാധയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
You may also like:ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു [NEWS]Corona Virus: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 168 പേർ [NEWS]ബ്രിട്ടനിൽ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]

രോഗബാധയെ തുടർന്ന് സ്കൂളുകളും കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മതപരമായ ചടങ്ങുകൾക്കും രാജ്യത്ത് നിരോധനമുണ്ട്.

യാത്രാ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ പൗരൻമാരോട് മിലാനിലെ ഇന്ത്യൻ കോൺസുലേറ്റ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.
First published: March 11, 2020, 3:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading