എം.പിക്ക് നൽകിയ ഓംലെറ്റിൽ മുട്ടത്തോട്; ഭക്ഷണവിതരണക്കാർക്ക് പിഴ ചുമത്തി എയർഇന്ത്യ

തനിക്ക് വിളമ്പിയ ഓംലെറ്റിൽ ചെറിയ മുട്ട തോടുകളുണ്ടെന്നും ഉരുളക്കിഴങ്ങ് അഴുകിയതായും ബീൻസ് വേവിക്കാത്തതാണെന്നും വന്ദന ആരോപിച്ചു...

news18-malayalam
Updated: October 7, 2019, 8:24 PM IST
എം.പിക്ക് നൽകിയ ഓംലെറ്റിൽ മുട്ടത്തോട്; ഭക്ഷണവിതരണക്കാർക്ക് പിഴ ചുമത്തി എയർഇന്ത്യ
എയർ ഇന്ത്യ
  • Share this:
മുംബൈ: പൂനെ-ഡൽഹി വിമാനത്തിൽ പാർലമെന്‍റ് അംഗത്തിന് കഴിക്കാനായി നൽകിയ ഓംലെറ്റിൽ മുട്ടത്തോട് കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷണവിതരണക്കാർക്ക് എയർഇന്ത്യ പിഴ ചുമത്തി. അതേദിവസം വിതരണം ചെയ്ത ഭക്ഷണത്തിനുള്ള ചെലവ് മുഴുവൻ സ്വന്തമായി വഹിക്കണമെന്നാണ് എയർഇന്ത്യ കാറ്ററിങ് ഏജൻസിയോട് ആവശ്യപ്പെട്ടത്. എം.സി.പി എം.പിയും രാജ്യസഭാ അംഗവുമായ വന്ദന ചവാന്‍റെ പരാതിയെ തുടർന്നാണ് എയർഇന്ത്യയുടെ നടപടി.

പൂനെയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് വന്ദന ചവാൻ പരാതിപ്പെട്ടത്. പ്രഭാതഭക്ഷണത്തിനായി തനിക്ക് നൽകിയ ഓംലെറ്റിൽ മുട്ട തോടുകളുണ്ടായിരുന്നുവെന്ന് അവർ ആരോപിച്ചിരുന്നു. സംഭവത്തെ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്ന് എയർഇന്ത്യ വക്താവ് പറഞ്ഞു. കാറ്ററിംഗ് ഏജൻസിക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഇത് കൈകാര്യം ചെയ്യുന്നതിനുള്ള ചാർജുകളും വിമാനത്തിലെ മുഴുവൻ ഭക്ഷണച്ചെലവും കാറ്ററിംഗ് ഏജൻസി വഹിക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ കർശന നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാൻസർ ചികിത്സയ്ക്ക് സഹായകമായ കണ്ടുപിടുത്തം; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്നു പേർക്ക്

ഒക്ടോബർ 5ന് നടത്തിയ ട്വീറ്റുകളിൽ, തനിക്ക് വിളമ്പിയ ഓംലെറ്റിൽ ചെറിയ മുട്ട തോടുകളുണ്ടെന്നും ഉരുളക്കിഴങ്ങ് അഴുകിയതായും ബീൻസ് വേവിക്കാത്തതാണെന്നും ചവാൻ ആരോപിച്ചിരുന്നു. "തീർച്ചയായും എന്റെ ട്രേയിൽ വന്നതിന് എയർഹോസ്റ്റസ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, ശ്രദ്ധയിൽപ്പെടുത്തിയ കാര്യങ്ങളോട് അവർ വേണ്ടരീതിയിൽ ഇടപെട്ടില്ല എന്നത് നിരാശജനകമായ കാര്യമാണ്. ഞാൻ ഇവിടെ പോസ്റ്റുചെയ്യണോ എന്ന് ആലോചിച്ചിരുന്നു, പക്ഷേ പൊതുതാൽപ്പര്യത്തിന് വേണ്ടി ചെയ്യാമെന്ന് കരുതി," ചവാൻ ട്വീറ്റ് ചെയ്തു. വിമാനത്തിൽ യാത്രക്കാർക്കായി ലഭ്യമാക്കിയിട്ടുള്ള പരാതി ഫോം പൂരിപ്പിച്ചുനൽകിയെന്നും നടപടി പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
First published: October 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading