നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കൊച്ചിയിൽ എയർഇന്ത്യ വിമാനം കാനയിൽ വീണ സംഭവം; പിന്നിൽ പ്രധാന പൈലറ്റിന് ജൂനിയറായ വനിത സഹ പൈലറ്റിനോട് തോന്നിയ ഈഗോ

    കൊച്ചിയിൽ എയർഇന്ത്യ വിമാനം കാനയിൽ വീണ സംഭവം; പിന്നിൽ പ്രധാന പൈലറ്റിന് ജൂനിയറായ വനിത സഹ പൈലറ്റിനോട് തോന്നിയ ഈഗോ

    2017 സെപ്തംബർ 2നായിരുന്നു 102 യാത്രക്കാരുമായി എയർ ഇന്ത്യയുടെ അബുദാബി കൊച്ചി വിമാനം റൺവെയിൽ നിന്ന് തെന്നിമാറി കാനയിൽ വീണത്.

    File photo of an Air India aircraft. (AFP)

    File photo of an Air India aircraft. (AFP)

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കൊച്ചിയിൽ എയർഇന്ത്യ വിമാനം ലാൻഡിങിനിടെ റൺവെയിൽ നിന്ന് തെന്നിമാറി കാനയിൽ വീണ സംഭവത്തിനു പിന്നിൽ പ്രധാന പൈലറ്റിന് തന്നെക്കാൾ പ്രായം കുറഞ്ഞ വനിത പൈലറ്റിനോട് തോന്നിയ ഈഗോയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തെന്നിമാറി കാനയിൽ വീണതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിലാണ് ഈഗോ കഥ പുറത്തു വന്നത്.

      also read: യുഎഇയിൽ ജോലിക്കാർക്കായി പള്ളി പണിതത് മാത്രമല്ല; നോമ്പ് കാലത്തും നന്മമരമായി സജി ചെറിയാൻ

      2017 സെപ്തംബർ 2നായിരുന്നു 102 യാത്രക്കാരുമായി എയർ ഇന്ത്യയുടെ അബുദാബി കൊച്ചി വിമാനം റൺവെയിൽ നിന്ന് തെന്നിമാറി കാനയിൽ വീണത്. തന്നെക്കാള്‍ 30 വയസിന് ഇളയതായ വനിത സഹ പൈലറ്റിന്റെ നിർദേശം പ്രധാന പൈലറ്റ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

      അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. വിമാനത്തിന് വളരെയധികം നാശം സംഭവിക്കുകയും ചെയ്തിരുന്നു. മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകരുകയും ചെയ്തിരുന്നു.

      സംഭവത്തിനു പിന്നാലെ പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി. പ്രധാന പൈലറ്റിന്റെ തെറ്റായ തീരുമാനമാണ് അപകടത്തിന് കാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. ശക്തമായ മഴയും കാഴ്ച മങ്ങിയതും അപകടത്തിനുള്ള മറ്റ് കാരണങ്ങളാണെന്നും ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

      റൺവെ കാണാൻ കഴിയുന്നില്ലെന്നും അതിനാൽ ഫോളോ മീ വാഹനം ഉപയോഗിച്ച് വേഗത കുറയ്ക്കണമെന്നും വനിത സഹപൈലറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ പ്രധാന പൈലറ്റിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്നുമാണ് റിപ്പോർട്ടുകൾ. കാനയിൽ നിന്ന് കയറാൻ മൂന്ന് തവണ പ്രധാന പൈലറ്റ് ത്രോട്ടിൽ ചെയ്തുവെന്നും എന്നാൽ ത്രോട്ടിൽ ചെയ്യരുതെന്ന് സഹപൈലറ്റ് നിർദേശിച്ചുവെന്നും ഡയറക്ട്ർ ജനറൽ വ്യക്തമാക്കി.

      പ്രായവ്യത്യാസത്തിനു പുറമെ ഇരുവരും തമ്മിൽ പ്രവർത്തി പരിചയത്തിൽ 13,000 മണിക്കൂർ വ്യത്യാസവും ഉണ്ടായിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രധാന പൈലറ്റ് മദ്യപിച്ചുരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മൂന്ന് മാസത്തേക്ക് അദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
      First published:
      )}