• HOME
  • »
  • NEWS
  • »
  • india
  • »
  • ബോംബ് ഭീഷണി; മുംബൈയിൽ നിന്ന് അമേരിക്കയിലേക്കുള്ള എയർ ഇന്ത്യാ വിമാനം ലണ്ടനിലിറക്കി

ബോംബ് ഭീഷണി; മുംബൈയിൽ നിന്ന് അമേരിക്കയിലേക്കുള്ള എയർ ഇന്ത്യാ വിമാനം ലണ്ടനിലിറക്കി

ബ്രിട്ടീഷ് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെയാണ് എയർ ഇന്ത്യയുടെ എഐ 191 വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലിറക്കിയത്

എയർ ഇന്ത്യ

എയർ ഇന്ത്യ

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ബോംബു ഭീഷണിയെ തുടർന്ന് മുംബൈയില്‍നിന്ന് അമേരിക്കയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനിൽ ഇറക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. എയർ ഇന്ത്യയുടെ ബോയിങ് 777 മുംബൈ–ന്യൂവാർക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടർന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റെ‍ഡ് വിമാനത്താവളത്തിൽ ഇറക്കിയത്. ബ്രിട്ടീഷ് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെയാണ് എയർ ഇന്ത്യയുടെ എഐ 191 വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലിറക്കിയത്.

    ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലണ്ടന്‍ വഴി തിരിച്ചുവിടുകയായിരുന്നു. മൂന്നരമണിക്കൂര്‍ വൈകി പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍നിന്നു പറന്നുയര്‍ന്നത്. യുകെ വ്യോമപരിധിയില്‍ പറക്കുമ്പോള്‍ ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം പൈലറ്റുമാരെ അറിയിച്ചു. തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനം സ്റ്റാന്‍സ്‌റ്റെഡില്‍ ഇറക്കി.

    First published: