എയർഇന്ത്യ ഓഫീസിൽ വിമാനറാഞ്ചൽ ഭീഷണി; വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത

news18
Updated: February 23, 2019, 5:13 PM IST
എയർഇന്ത്യ ഓഫീസിൽ വിമാനറാഞ്ചൽ ഭീഷണി; വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത
air india
  • News18
  • Last Updated: February 23, 2019, 5:13 PM IST
  • Share this:
ന്യൂഡൽഹി: എയർ ഇന്ത്യ ഓഫീസിൽ വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം എത്തിയതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. മുംബൈയിലെ കൺട്രോൾ സെന്‍ററിലാണ് വിമാനറാഞ്ചൽ ഭീഷണി എത്തിയത്. ഇതേത്തുടർന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ എയർലൈൻ കമ്പനികൾക്കും വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനുമാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. 23.02.2019ന് വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നാണ് ടെലിഫോൺ വഴി വന്ന ഭീഷണി സന്ദേശത്തിൽ പറഞ്ഞത്.

നമ്മുടെ പോരാട്ടം കശ്മീരിനുവേണ്ടിയാണ്, കശ്മീരികള്‍ക്കെതിരെയല്ല: നരേന്ദ്ര മോദി

രാജ്യത്തെ വിമാനത്താവളങ്ങളിലെ കെട്ടിടങ്ങളിലും റൺവേയിലും സിഐഎസ്എഫ് പരിശോധന നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലേക്ക് വരുന്ന യാത്രക്കാരെയും ജീവനക്കാരെയും പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്. സിസിടിവി വഴിയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

വിമാനം റാഞ്ചൽ ഭീഷണി നേരിടുന്നതിനുള്ള ആന്‍റി ഹൈജാക്കിങ്(അമൻഡ്മെന്‍റ്) ബിൽ പ്രകാരമുള്ള സുരക്ഷാ നടപടികളാണ് വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നത്. 2014ലാണ് ഈ ബിൽ പാർലമെന്‍റ് പാസാക്കിയത്.
First published: February 23, 2019, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading