ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യയുടെ പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിനെ നയിക്കാന്‍ മലയാളി ചുമതലയേറ്റു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഹീറോയായിരുന്ന കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരാണ് പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ മേധാവിയായി ചുമതലയേറ്റത്. നിലവില്‍ കിഴക്കന്‍ വ്യോമ കമാന്‍ഡ് മേധാവിയായിരുന്നു അദ്ദേഹം.
കാര്‍ഗില്‍ യുദ്ധത്തില്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍ വര്‍ഷിച്ച് പാകിസ്ഥാന് സേനയെ നേരിട്ടതിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് രഘുനാഥ് നമ്പ്യാര്‍. ഇന്നലെയാണ് പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിന്റെ പുതിയ കമാന്‍ഡിങ് ഇന്‍ ചീഫായി അദ്ദേഹം ചുമതലയേറ്റത്. മലയാളി എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന് ഹരികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
Also Read: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറക്കിയതാര്വടക്കന് രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ വരെയുള്ള മേഖല ഉള്‍പ്പെടുന്നതാണ് ദില്ലി ആസ്ഥാനമായ പടിഞ്ഞാറന്‍ എയര്‍കമാന്‍ഡ്. ഇന്ത്യന്‍ വ്യോമസേനയുടെ ബേസ് സ്റ്റേഷനുകളില്‍ നാല്‍പ്പത് ശതമാനവും പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന് കീഴിലാണ്. .
നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ പഠിച്ച ഇദ്ദേഹം 1980 ലാണ് എയര്‍ഫോഴ്സില്‍ അംഗമാകുന്നത് പാരീസില്‍ നടന്ന റഫാലിന്റെ പരിശീലന പറക്കലില്‍ പൈലറ്റായ ആദ്യ ഭാരതീയനെന്ന ബഹുമതിയുംരഘുനാഥ് നമ്പ്യാരുടെ പേരിലാണ്. മിറാഷ് പോര്വിമാനത്തിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കാര്‍ഗില്‍ യുദ്ധത്തിലെ ഇന്ത്യയുടെ വിജയത്തില്‍ മുഖ്യഘടകമായിരുന്നു.
Dont Miss: കണ്ണൂരില്‍ ആദ്യ വിമാനമിറക്കിയത് അച്ഛന്, ഉദ്ഘാടന ദിനത്തില്‍ മകനും2016 ല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പരീക്ഷണ വിമാനം പറത്തിയത് രഘുനാഥ് നമ്പ്യാരാണ്. രണ്ടു വര്‍ഷത്തിനു ശേഷം വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിനത്തിലെത്തിയ ആദ്യ യാത്രാവിമാനം പറത്തി വാര്‍ത്തകളില്‍ ഇടംപിടച്ചത് രഘുനാഥ് നമ്പ്യാരുടെ മകന് അശ്വിന് നമ്പ്യാരുമായിരുന്നു.
വ്യോമസേനയില്‍ മിറാഷ് 2000 യുദ്ധവിമാനം കൂടുതല്‍ സമയം പറത്തിയ റെക്കോര്‍ഡും രഘുനാഥ് നമ്പ്യാരുടെ പേരിലാണ്. വിശിഷ്ട സേവനത്തിനുള്ള അതി വിശിഷ്ട സേവാ മെഡലും, വായു സേനാ മെഡലും സ്വന്തമാക്കിയ വ്യക്തികൂടിയാണ് ഇദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.