• HOME
  • »
  • NEWS
  • »
  • india
  • »
  • Air pollution | ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: നോയിഡയിലെ സ്‌കൂളുകൾക്ക് നവംബര്‍ 8 വരെ ഓണ്‍ലൈന്‍ ക്ലാസ്

Air pollution | ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: നോയിഡയിലെ സ്‌കൂളുകൾക്ക് നവംബര്‍ 8 വരെ ഓണ്‍ലൈന്‍ ക്ലാസ്

എല്ലാ സ്‌കൂളുകളിലും സ്‌പോര്‍ട്‌സ്, മീറ്റിങുകള്‍ പോലെയുള്ള ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ നവംബര്‍ 8 വരെ അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു

  • Last Updated :
  • Share this:
    രാജ്യ തലസ്ഥാന മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണം (air pollution) കണക്കിലെടുത്ത് നോയിഡയിലെയും (noida) ഗ്രേറ്റര്‍ നോയിഡയിലെയും (greater noida) സ്‌കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ (online class) നടത്താന്‍  ഉത്തരവ്. ഗൗതം ബുദ്ധ് നഗറിലെ സ്‌കൂള്‍സ് ഡിസ്ട്രിക്റ്റ് ഇന്‍സ്‌പെക്ടര്‍ (GOD) ധര്‍മ്മവീര്‍ സിംഗാണ് ഇതുസംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിച്ചത്. നവംബര്‍ 8 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കഴിയുന്നത്ര ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

    എല്ലാ സ്‌കൂളുകളിലും സ്‌പോര്‍ട്‌സ്, മീറ്റിങുകള്‍ പോലെയുള്ള ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ നവംബര്‍ 8 വരെ അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു. '' എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ എല്ലാ സ്‌കൂളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കഴിയാവുന്നത്ര ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്, '' സിംഗ് പറഞ്ഞു.

    നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1,800 സ്‌കൂളുകള്‍ ഗൗതം ബുദ്ധ് നഗറിലുണ്ടെന്ന് ഓഫീസര്‍ പറഞ്ഞു. ഡല്‍ഹിക്ക് സമീപമുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗങ്ങളായ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും കനത്ത പുക മൂടിയതോടെ വായുഗുണനിലവാര സൂചിക ഗുരുതരമായിരിക്കുകയാണ്.

    Also Read-ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് വെറും 7 മണിക്കൂർ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് നവംബര്‍ 11ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

    ഇതിനുപുറമെ, നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി നഗരത്തില്‍ മറ്റ് ചില നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

    • നിര്‍മ്മാണ സൈറ്റുകളില്‍ ആന്റി സ്‌മോഗ് ഗണ്ണുകള്‍ സ്ഥാപിക്കണം. അയ്യായിരം ചതുരശ്ര മീറ്റര്‍ സ്ഥലമുള്ള ഒരു സൈറ്റില്‍ ഒരു സ്‌മോഗ് ഗണ്‍ സ്ഥാപിക്കേണ്ടി വരും.

    • 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ രണ്ട് സ്‌മോഗ് ഗണ്ണുകളും 15,000 ചതുരശ്ര മീറ്ററില്‍ മൂന്ന് സ്‌മോഗ് ഗണ്ണുകളും 20,000 ചതുരശ്ര മീറ്റര്‍ നിര്‍മ്മാണ മേഖലയില്‍ നാല് സ്‌മോഗ് ഗണ്ണുകളും സ്ഥാപിക്കണം.

    • നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡസ്റ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

    • എല്ലാ നിര്‍മ്മാണ സ്ഥലങ്ങളും കവര്‍ ചെയ്തിരിക്കണം.

    • തുറസ്സായ സ്ഥലത്ത് തീയിടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

    • ഹോട്ടലുകളില്‍ വലിയ തന്തൂര്‍ ഉപയോഗിക്കുന്നതും നിരോധിച്ചു

    • ജില്ലയില്‍ ഖനനത്തിന് അനുമതി നല്‍കില്ല. ആരെങ്കിലും ഖനനം നടത്തുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

    • മാലിന്യം, കാര്‍ഡ്‌ബോര്‍ഡ്, പുല്ല് എന്നിവ കത്തിക്കുന്നത് നിരോധിച്ചു.

    • ഡീസല്‍ എന്‍ജിനുകളും ജനറേറ്ററുകളും ഉപയോഗിക്കുന്നത് നിരോധിച്ചു.

    • നോയിഡയില്‍ 90 സ്പ്രിംഗ്‌ളര്‍ ടാങ്കറുകളും 40 ആന്റി സ്‌മോഗ് ഗണ്ണുകളും സ്ഥാപിച്ചിട്ടുണ്ട്.

    Published by:Arun krishna
    First published: