ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ പുറത്തിറങ്ങാതെ കഴിയുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയിലെ വായു മലിനീകരണ തോത് കുറഞ്ഞതായി നാസ വ്യക്തമാക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് മാറിയെന്ന് ബഹീരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട കണക്കിൽ പറയുന്നു.
രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നാസയുടെ സാറ്റലൈറ്റ് സെന്‍സറുകള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. മനുഷ്യ സ്രോതസ്സുകളിൽ നിന്നുള്ള എയറോസോളുകൾ, മോട്ടോർ വാഹനങ്ങൾ, ഫാക്ടറി ഉത്പാദനം എന്നിവ അന്തരീക്ഷ മലിനീകരണത്തിന് വളരെയധികം കാരണമാകുന്നതെന്നും നാസ പറഞ്ഞു.
BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]നിയന്ത്രണങ്ങൾ ലംഘിച്ച് അധ്യാപിക സർക്കാർ വാഹനത്തിൽ അതിർത്തി കടന്ന് ഡൽഹിയിലേക്ക്; സഹായിച്ചത് ഉന്നത ഉദ്യോഗസ്ഥർ [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
ലോക്ക്ഡൗണ്‍ സമയത്ത് പലയിടത്തും അന്തരീക്ഷ ഘടനയില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെന്ന് നാസയുടെ മാര്‍ഷല്‍ സ്പെസ് സെന്ററിലെ യൂണിവേഴ്സിറ്റീസ് റിസര്‍ച്ച് അസോസിയേഷന്(യുഎസ്ആര്‍എ) ശാസ്ത്രജ്ജന്‍ പവന് ഗുപ്ത പറഞ്ഞു. ഇന്തോ-ഗംഗാ സമതലത്തില്‍ എയറോസോള്‍ ഇത്രയും താഴ്ന്ന നിലയില്‍ കണ്ടിട്ടില്ലെന്നും അദേഹം ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air pollution in India, Delhi air pollution, Kerala lock down, Lock down in India, Nasa