• HOME
  • »
  • NEWS
  • »
  • india
  • »
  • ATF Price Hike | വിമാനയാത്രയ്ക്ക് ഇനി ചിലവേറും; ഇന്ത്യയിൽ ജെറ്റ് ഇന്ധന വില വർദ്ധനവ് സർവകാല റെക്കോർഡിൽ

ATF Price Hike | വിമാനയാത്രയ്ക്ക് ഇനി ചിലവേറും; ഇന്ത്യയിൽ ജെറ്റ് ഇന്ധന വില വർദ്ധനവ് സർവകാല റെക്കോർഡിൽ

രാജ്യത്തെ വിമാന ഇന്ധനത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലെത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ജെറ്റ് ഇന്ധനത്തിന്റെ (Jet Fuel) വില ഇന്ന് രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്തെ വിമാന ഇന്ധനത്തിന്റെ (Jet Fuel Price) വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ധനവാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (aviation turbine fuel) ദേശീയ തലസ്ഥാനത്ത് ഒരു കിലോ ലിറ്ററിന് 2,258.54 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോ ലിറ്ററിന് 1,12,924.83 രൂപയായി വില.

    അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇഇന്ന് വര്‍ധനവ് ഉണ്ടായി. രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനിടയില്‍ പെട്രോളിനും ഡീസലിനും 6.40 രൂപയാണ് വര്‍ധിച്ചിരുന്നു.

    അന്താരാഷ്ട്ര വിപണിയിലെ രണ്ടാഴ്ചത്തെ വില നിലവാരം കണക്കാക്കി എല്ലാ മാസവും ഒന്നാം തീയതിയും 16-ാം തീയതിയുമാണ് വിമാന ഇന്ധന വില പരിഷ്‌കരിക്കുന്നത്. മാര്‍ച്ച് 16ന് 18.3 ശതമാനമാണ് (ഒരു കിലോ ലിറ്ററിന് 17,135.63 രൂപ) വില വര്‍ധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന വില വര്‍ധനവായിരുന്നു അത്.

    ഒരു വിമാന കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം വിമാന ഇന്ധനത്തിന് വേണ്ടിവരും. അതിനാല്‍ വിമാന യാത്രാ ചെലവില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022ന്റെ തുടക്കം മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. 50 ശതമാനത്തിനടുത്താണ് ഈ വര്‍ഷം ഇന്ധന വില വര്‍ധിപ്പിച്ചത്. അതായത് ഒരു കിലോ ലിറ്ററിന് 38,902.92 രൂപയുടെ വര്‍ധനവ്.

    Also Read-Fuel Price | ഉയരങ്ങളിലേക്ക്; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

    അതേസമയം രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍  ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമായി. തിരുവനന്തപുരത്ത് ഡീസല്‍ 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട്ട് പെട്രോളിന് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമാണ് പുതിയ വില.

    അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളര്‍ വര്‍ദ്ധിച്ചു. വിതരണ ശൃംഖലയിലെ തടസ്സവും യുക്രെയ്നിലെ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ വര്‍ധനയുമാണ് ഇന്ധനവില ഉയരാന്‍ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

    രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്. മാര്‍ച്ച് 22ന് നിരക്ക് പരിഷ്‌കരണത്തില്‍ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഒന്‍പത് തവണ വില വര്‍ധിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: