അഭിനന്ദൻ വർധമാന് വീരചക്രയ്ക്ക് ശുപാർശ: സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് സ്ഥലംമാറ്റും

അതേസമയം സുരക്ഷ കണക്കിലെടുത്ത് വർധമാനെ ശ്രീനഗർ എയർബേസിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.

news18
Updated: April 20, 2019, 10:57 PM IST
അഭിനന്ദൻ വർധമാന് വീരചക്രയ്ക്ക് ശുപാർശ: സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് സ്ഥലംമാറ്റും
news18
  • News18
  • Last Updated: April 20, 2019, 10:57 PM IST
  • Share this:
ന്യൂഡല്‍ഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് വീരചക്ര ബഹുമതി നൽകാൻ ഇന്ത്യൻ വ്യോമസേനയുടെ ശുപാർശ. യുദ്ധകാലത്തെ വീരകൃത്യങ്ങൾ കണക്കിലെടുത്ത് നൽകുന്ന പുരസ്കാരമാണ് വീരചക്ര.

also read: Lok Sabha Election 2019: വലത്തോട്ട് മറിയുമോ? 

ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പാക്സൈന്യം നടത്തിയ വ്യോമാക്രണത്തെ ശക്തമായി പ്രതിരോധിച്ചതും പാകിസ്ഥാൻ വ്യോമസേനയുടെ എഫ്-16 യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടതും കണക്കിലെടുത്താണ് പുരസ്കാരത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

വ്യോമാക്രമണത്തിനിടെ ഫെബ്രുവരി 27ന് വർധമാൻ പാകിസ്ഥാന്റെ പിടിയിലായി. തുടർന്ന് മാർച്ച് ഒന്നിന് വർധമാനെ പാകിസ്ഥാൻ മോചിപ്പിക്കുകയായിരുന്നു.

അതേസമയം സുരക്ഷ കണക്കിലെടുത്ത് വർധമാനെ ശ്രീനഗർ എയർബേസിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥലംമാറ്റത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയെന്നും അദ്ദേഹം ഉടൻ പുതിയ സ്ഥലത്തേക്ക് പോകുമെന്നും വ്യോമസേന അറിയിച്ചു. സുരക്ഷ കാരണങ്ങളാൽ വർധമാനെ നിയമിച്ച പുതിയ എയർബേസ് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
First published: April 20, 2019, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading