ഇന്റർഫേസ് /വാർത്ത /India / ഐഷ സുൽത്താനയെ മൂന്നാം വട്ടവും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; ബാങ്ക് ഇടപാടുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു

ഐഷ സുൽത്താനയെ മൂന്നാം വട്ടവും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; ബാങ്ക് ഇടപാടുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചു

ഐഷ സുൽത്താന

ഐഷ സുൽത്താന

കവരത്തി സിഐയുടെ നേതൃത്യത്തിൽ 15 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഏഴര മണിക്കൂറാണ് ചാദ്യം ചെയ്തത്.

  • Share this:

കൊച്ചി: രാജ്യദ്രോഹക്കേസിൽ സിനിമ പ്രവർത്തക ഐഷ സുൽത്താനയെ മൂന്നാം വട്ടവും ചോദ്യം ചെയ്യാൻ പോലീസ്. ഇവരോട് ഇന്നു രാവിലെ വീണ്ടും ഹാജരാകാൻ കവരത്തി പോലീസ് ആവശ്യപ്പെട്ടു. ഇന്നലെ ഇവരുടെ ബാങ്ക് ഇടപാടുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഐഷയോട് ഇന്നും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഐഷ സുൽത്താനയെ തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. കവരത്തി  പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ  രാവിലെ പത്തിന് ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കവരത്തി സിഐയുടെ നേതൃത്യത്തിൽ 15 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഏഴര മണിക്കൂറാണ് ചാദ്യം ചെയ്തത്. ഇവരുടെ ബാങ്ക് ഇടപാടുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചിരുന്നു.

ഫേസ്ബുക്കിലും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലും ഇവരുടെ അഭിപ്രായ പ്രകടനങ്ങൾ പ്രത്യേകം പരിശോധിച്ചിരുന്നു. ഐഷയുടെ ബാങ്ക് അക്കൗണ്ടുകളുടെ മുഴുവൻ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരിക്കുകയും ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യലിൽ ഇതെല്ലാം വീണ്ടും പരിശോധിക്കുമെന്ന സൂചനയുണ്ട്.

സമരവുമായി ബന്ധപ്പെട്ടും അല്ലാതെയും നടത്തിയ അഭിപ്രായപ്രകടനങ്ങൾ, രാജ്യത്തെ പൊതു വിഷയങ്ങളോട് പ്രത്യേകിച്ചു കേന്ദ്ര സർക്കാർ നയങ്ങളോട് ബന്ധപെട്ടു എതെങ്കിലും രീതിയിൽ പ്രകോപനപരമായി പരാമർശങ്ങൾ നേരത്തെ നടത്തിയട്ടുണ്ടോ എന്നും പരിശോധിച്ചതയാണ് അറിയുന്നത്. തനിക്ക് രാഷ്ട്രീയമില്ല എന്ന് ഐഷ സുൽത്താന ആവർത്തിക്കുമ്പോഴും ഏതെങ്കിലും രീതിയിൽ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതും പോലീസ് ചോദിച്ചറിഞ്ഞു.

ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച മുഴുവൻ രേഖകളും പോലീസ് ശേഖരിച്ചിരുന്നു. സമീപകലത്തെ അതിലെ പണമിടപാടുകളും പരിശോധിച്ചതിൽപെടുന്നു. പോലീസ് അന്വേഷിച്ച കാര്യങ്ങൾക്കെല്ലാം താൻ കൃത്യമായി മറുപടി നൽകിയതയാണ് ഐഷയുടെ നിലപാട്. അതുകൊണ്ട് തന്നെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യൽ ആശങ്കപ്പെടുത്തുന്നില്ലെന്നും അവർ പറഞ്ഞു.

You may also like:800 കിലോ 'ചാണകം' കാണാതായി; മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

അതേസമയം വിവാദ പരാമർശം നടത്തിയ ചാനൽ ചർച്ചയിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കുന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്. ഓൺലൈനായോ നേരിട്ടോ ഇവരുടെ മൊഴിയെടുത്തേക്കും. നേരിട്ടാണെങ്കിൽ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം കേരളത്തിൽ എത്തിയേക്കും. കൂടുതൽ പേരുള്ളതിനാൽ മൊഴിയെടുപ്പ് ഇവിടെയാകാനാണ് സാധ്യത.

You may also like:വിജയ് മല്യ, നീരവ് മോഡി, മെഹുൾ ചോക്സി എന്നിവരുടെ 9371 കോടി ബാങ്കിലേക്ക്; 18,170 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ചർച്ചയിൽ ഐഷ സുൽത്താന വിവാദ പരാമർശം നടത്തുമ്പോൾ തന്നെ മറ്റുള്ളവർ അതിൽ ഇടപെട്ടിരുന്നു. അപ്പോഴുള്ള ഐഷയുടെ പ്രതികരണം തേടുന്നതിനാണ് ഇവരുടെ കൂടി മൊഴിയെടുക്കുന്നത്.

മൂന്നാംവട്ട ചോദ്യം ചെയ്യലിന് ശേഷം പോലിസ് അറസ്റ്റ് രേഖപെടുത്തിയാൽ ജാമ്യത്തിൽ  വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി.അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലിസിൽ പരാതി നൽകിയത്.

രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ  പരമാര്‍ശങ്ങള്‍.

First published:

Tags: Aisha sulthana, Lakshadweep, Lakshadweep filmmaker Aisha Sultana