• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

JNUവിൽ വീണ്ടും വിദ്യാർഥിക്ക് മര്‍ദ്ദനം: ABVP പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് JNUSU പ്രസിഡന്റ് അയ്ഷെ ഘോഷ്

യഥാർഥ സംഭവം വ്യക്തമാക്കാതെ തങ്ങളെ അപകീർത്തിപ്പെടുത്താനാണ് ഇടതു പാർട്ടികളും എൻസിയുഐഉം ശ്രമിക്കുന്നതെന്നാണ് എബിവിപി ആരോപിക്കുന്നത്. ‌‌

News18 Malayalam | news18
Updated: January 21, 2020, 11:41 AM IST
JNUവിൽ വീണ്ടും വിദ്യാർഥിക്ക് മര്‍ദ്ദനം: ABVP പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് JNUSU പ്രസിഡന്റ് അയ്ഷെ ഘോഷ്
യഥാർഥ സംഭവം വ്യക്തമാക്കാതെ തങ്ങളെ അപകീർത്തിപ്പെടുത്താനാണ് ഇടതു പാർട്ടികളും എൻസിയുഐഉം ശ്രമിക്കുന്നതെന്നാണ് എബിവിപി ആരോപിക്കുന്നത്. ‌‌
  • News18
  • Last Updated: January 21, 2020, 11:41 AM IST IST
  • Share this:
ന്യൂഡൽഹി: ജെഎൻയു ക്യാംപസിൽ വീണ്ടും വിദ്യാർഥിക്ക് നേരെ എബവിപി അതിക്രമം എന്ന ആരോപണവുമായി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് അയ്ഷെ ഘോഷ്. നർമദ ഹോസ്റ്റലിലെ താമസക്കാരനായ റാഗിബ് അക്രം എന്ന വിദ്യാർഥിയെ എബിവിപി പ്രവർത്തകർ ഹോസ്റ്റൽ മുറിയിൽ കയറി മർദ്ദിച്ചു എന്നാണ് ആരോപണം.

'ജെഎൻയുവിൽ കടന്നു കയറിയുള്ള അതിക്രമസംഭവം നടന്നിട്ട് 14 ദിവസം പിന്നിട്ടിരിക്കുന്നു. ഒരാൾ പോലും അറസ്റ്റിലായിട്ടില്ല. പക്ഷെ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് നോക്കു.ഇന്ന് വീണ്ടും യൂണിവേഴ്സിറ്റിയിലെ മറ്റൊരു വിദ്യാർഥിയെ എബിവിപിയുമായി ബന്ധമുള്ള വിദ്യാർഥികൾ മർദിച്ചിരിക്കുന്നു.. നർമദ ഹോസ്റ്റലിലെ വിദ്യാർഥിയുടെ മുറിയിൽ കയറിയായിരുന്നു മർദനം. ഇതിങ്ങനെ തുടർന്നു പോകാൻ ആകില്ല.. ഈ ഗുണ്ടകൾക്കെതിരെ എത്രയും വേഗം നടപടിയുണ്ടാകണം' എന്നാണ് അയ്ഷെ ഫേസ്ബുക്കിൽ കുറിച്ചത്.

Also Read-ഡെലിവറി ബോയ്സ് പോലും അറിഞ്ഞില്ല; ഊബർ ഈറ്റ്സ് ഇനി ഇന്ത്യയിലില്ല

അതേസമയം അയ്ഷെയുടെ ആരോപണങ്ങൾ നിഷേധിച്ച് എബിവിപി രംഗത്തെത്തിയിട്ടുണ്ട്. 'ബിഎ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ ആരോപണ വിധേയനാണ് റാഗിബ്. ഇയാൾക്ക് മർദ്ദനമേറ്റത് എബിവിപി അതിക്രമമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർഥ സംഭവം വ്യക്തമാക്കാതെ എബിവിപിയെ അപകീർത്തിപ്പെടുത്താനാണ് ഇടതു പാർട്ടികളും എൻസിയുഐഉം ശ്രമിക്കുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. ‌‌

മെസ് സെക്രട്ടറിയായ ഒരു സുഹൃത്തിന്റെ ബലത്തിലാണ് അക്രം ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തത്. അധികാര സ്ഥാനത്തിരിക്കുന്നവരുടെ പേരിൽ ജൂനിയർ വിദ്യാർഥികളോട് മോശമായി പെരുമാറുന്നത് തടഞ്ഞ് ഇരകൾക്കൊപ്പം നിൽക്കുന്നതിന് പകരം എബിവിപി ഗുണ്ടകളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് ഇടതു പാർട്ടികളെന്നും എബിവിപി ആരോപിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 21, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍