• HOME
 • »
 • NEWS
 • »
 • india
 • »
 • NSA | പോപ്പുലർ ഫ്രണ്ട് പോലുള്ള മതഭീകര സംഘടനകൾക്കെതിരെ കടുത്ത നടപടി വേണം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

NSA | പോപ്പുലർ ഫ്രണ്ട് പോലുള്ള മതഭീകര സംഘടനകൾക്കെതിരെ കടുത്ത നടപടി വേണം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സൂഫി പുരോഹിതന്മാർ

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ന്യൂഡൽഹിയിൽ നടന്ന സർവമത സമ്മേളനത്തിൽ ആദരം

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ന്യൂഡൽഹിയിൽ നടന്ന സർവമത സമ്മേളനത്തിൽ ആദരം

 • Last Updated :
 • Share this:
  രാജ്യത്തിന്റെ പുരോഗതിയെ തകർക്കുന്ന വിധത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ (Ajit Doval). ഇത്തരം പ്രവർത്തനങ്ങളെ അപലപിച്ചാൽ മാത്രം പോരെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front of India- PFI) ഉൾപ്പെടെയുള്ള മതഭീകര സംഘടകനകൾക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സൂഫി പുരോഹിതന്മാരുടെ സർവമത സൗഹാർദ യോഗത്തിലാണ് (inter-religious meet) അജിത് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്. പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സൂഫി പുരോഹിതന്മാർ ആവശ്യപ്പെട്ടു.

  ഉദയ്പൂരിലെ തയ്യൽക്കാരനായിരുന്ന കനയ്യ ലാൽ, അമരാവതിയിൽ ഫാർമസിസ്റ്റ് ആയിരുന്ന ഉമേഷ് കോൽഹെ, കർണാടകയിലെ ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരു എന്നിവരുടെയെല്ലാം കൊലയാളികൾക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

  ''ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ഭിന്നിപ്പിച്ച് നീങ്ങുക എന്ന അജണ്ട പിന്തുടരുകയും, പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പിഎഫ്‌ഐ പോലുള്ള സംഘടനകളെയും മറ്റ് മുന്നണികളെയും നിരോധിക്കുകയും രാജ്യത്തെ നിയമപ്രകാരം അവർക്കെതിരെ നടപടിയെടുക്കുകയും വേണം'', എന്നും യോ​ഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

  ''മത വിശ്വാസങ്ങളുടെ പേരിൽ ചില ആളുകൾ സമൂഹത്തിനകത്തും പുറത്തും ഭിന്നത സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഇതേക്കുറിച്ച് ഭൂരിപക്ഷം ആളുകളും നിശബ്ദത പാലിക്കുകയാണ്. ഞങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ല. നാം സംഘടിക്കുകയും ശബ്ദമുയർത്തുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും വേണം. ചിലർ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ അക്രമവും ബഹളങ്ങളും സൃഷ്ടിക്കുന്നു. അത് രാജ്യത്തെയാകെ ബാധിക്കുന്നു. രാജ്യത്തിനു പുറത്തും അത്തരം കാര്യങ്ങൾ ചർച്ചയാകുന്നു '', അജിത്ത് ഡോവൽ പറഞ്ഞു.

  ''നിശബ്ദ കാഴ്ചക്കാരാകുന്നതിനു പകരം, നമ്മുടെ അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയുകയും അത്തരം ആളുകൾക്കും സംഘടനകൾക്കും എതിരെ പ്രവർത്തിക്കുകയും വേണം. നമ്മൾ ഒരു രാജ്യമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും എല്ലാ മതങ്ങൾക്കും ഇവിടെ സ്വാതന്ത്ര്യം നൽകണമെന്നും പ്രചരിപ്പിക്കണം'', അജിത്ത് ഡ‍ോവൽ കൂട്ടിച്ചേർത്തു.

  വിവിധ മതങ്ങൾക്കും അവരുടെ അനുയായികൾക്കും എതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോ​ഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. ചർച്ചകളിലും സംവാദങ്ങളിലും ദൈവങ്ങളെയോ ദേവന്മാരെയോ പ്രവാചകരെയോ അങ്ങനെ ആരെയെങ്കിലും കുറിച്ച് അപകീർത്തിപരമായി സംസാരിക്കുന്നത് അപലപിക്കപ്പെടേണ്ടതാണന്നും പ്രമേയത്തിൽ പറയുന്നു.

  പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള അപകീർത്തിപരമായ പ്രസ്താവനയെ തുടർന്ന് ബി.ജെ.പി. നേതാവ് നൂപുർ ശർമയെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പലതും പ്രതിഷേധവുമായി രം​ഗത്തെത്തി. ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായിരുന്ന കനയ്യ ലാലിനെ രണ്ട് മുസ്ലീം യുവാക്കൾ ഐസിസ് മാതൃകയിൽ കൊലപ്പെടുത്തുകയും അത് ചിത്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വിവാദം രൂക്ഷമായി. രണ്ട് കൊലയാളികളും അവരുടെ കൂട്ടാളികളും ഇപ്പോൾ എൻഐഎയുടെ കസ്റ്റഡിയിലാണ്.
  Published by:user_57
  First published: